ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ അതിർത്തി പ്രദേശങ്ങളിൽ ചൈനയുടെ അവകാശവാദം അതിരുകടക്കുന്നുണ്ടെന്നും ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ ചൈന നടത്തുന്ന അതിക്രമം അന്താരാഷ്‌ട്ര തലത്തിൽ തുടർന്ന് പോകുന്ന നിയമത്തിന് എതിരാണെന്നും ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ.
റഷ്യ യുക്രെയ്‌നിൽ നടത്തുന്ന അധിനിവേശവുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യൻ അതിർത്തികളിൽ ചൈന നടത്തുന്ന നിയമ ലംഘനങ്ങൾ അന്താരാഷ്‌ട്ര നിയമത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയുടെ അതിർത്തി ലംഘനങ്ങളെ കുറിച്ച് നിരവധി മുന്നറിയിപ്പുകൾ ഇന്ത്യ നൽകിയിരുന്നു. ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പ്രകോപന നടപടിയിൽ ഇന്ത്യ ശക്തമായ പ്രതിരോധം തീർക്കാറുണ്ട്. ഇത്തരം സംഭവങ്ങൾ ഇരു രാജ്യങ്ങൾ തമ്മിലുള്ള ശത്രുത വളർത്താനെ ഉപകരിക്കു. ചൈനയുടെ ഇത്തരം കടന്നുകയറ്റ നടപടികളെ ലോകശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments