ജമ്മു: ജമ്മു കശ്‌മീരിലെ കിഷ്ത്വാറിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരണപ്പെട്ടു. നിയന്ത്രണം വിട്ട വാഹനം നിയന്ത്രണം വിട്ട വാഹനം മലയടിവാരത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ എട്ട് പേർ മരണപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് കമ്മീഷണർ ദേവാൻഷ് യാദവ് പറഞ്ഞു.
അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രപയും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ താനും പങ്കു ചേരുന്നതായും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കാൻപ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. നാട്ടുകാരും പോലീസും ചേർന്നാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്.
















Comments