തിരുവനന്തപുരം : വട്ടിയൂർക്കാവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വട്ടിയൂർക്കാവ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഇന്ന് മുതൽ സെപ്റ്റംബർ ആറ് വരെയാണ് നിരോധനാജ്ഞ. ആർഎസ്എസ് പ്രവർത്തകർക്കെതിരെ സിപിഎം തുടർച്ചയായി നടത്തുന്ന അക്രമങ്ങളെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. സിപിഎം അക്രമങ്ങളിൽ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
തിരുവനന്തപുത്തെ എബിവിപി കാര്യാലയത്തിന് നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തുകയും ആർഎസ്എസ് ജില്ലാ പ്രചാരകിനെ ഓഫീസിൽ കയറി ആക്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആർഎസ്എസ് നേതാവിനെ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ സിപിഎമ്മുകാർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ പോലീസ് തയ്യാറായിരുന്നില്ല.
കഴിഞ്ഞയാഴ്ച വട്ടിയൂർക്കാവിൽ എബിവിപി പ്രവർത്തകരെ സിപിഎമ്മുകാർ ആക്രമിച്ചിരുന്നു. ഇത് സംഘർഷത്തിലാണ് കലാശിച്ചത്. ഇതിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാാഗങ്ങളിൽ സിപിഎം പ്രവർത്തകർ ബിജെപിക്ക് പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിടുന്നുണ്ട്. തുടർന്നും സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പൊതു യോഗങ്ങളോ പ്രകടനങ്ങളോ ഇവിടെ നടത്താൻ പാടില്ല. നിരോധനം ലംഘിച്ച് യോഗമോ പ്രകടനമോ ഉണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. സംഘർഷസാധ്യതയുള്ള മേഖലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം സമാധാന ചർച്ചകൾ നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
















Comments