എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി. അത്മനിർഭർ ഭാരത് വഴി കൊച്ചി കപ്പൽശാലയിൽ രാജ്യം തദ്ദേശിയമായി നിർമ്മിച്ച പടക്കപ്പൽ വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി മന്ത്രി കൊച്ചിയിൽ എത്തുന്നത്. കാലടി ശൃഗേരി മഠത്തിലും പ്രധാനമന്ത്രി സന്ദർശനം നടത്തും.
വെള്ളിയാഴ്ച രാവിലെ കൊച്ചി കപ്പൽശാലയിലാണ് വിക്രാന്തിന്റെ സമർപ്പണ ചടങ്ങ് നടക്കുന്നത്. ഇതിനായി വ്യാഴാഴ്ച വൈകീട്ട് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തിന് ബിജെപി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകും. തുടർന്ന് കാലടിയിൽ എത്തുന്ന പ്രധാനമന്ത്രി ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ ശൃംഗേരി ക്ഷേത്രത്തിൽ സന്ദർശനം നടത്തും. രാത്രിയിൽ കൊച്ചി നടക്കുന്ന ബി ജെ പി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് നേതാക്കളെ അഭിസംബോധന ചെയ്യും.
വെള്ളിയാഴ്ച രാവിലെ 9.30നാണ് രാജ്യത്തിന്റെ ഐ എൻ എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്നത്. ഇതോടെ കപ്പൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമാകും. കപ്പൽ ഔദ്യോഗികമായി നാവിക സേനയ്‌ക്ക് കൈമാറുന്നതോടെ പ്രധാനമന്ത്രിയുടെ സംസ്ഥാനത്തെ പരിപാടികൾ സമാപിക്കും. തുടർന്ന് മംഗുളൂരുവിലേയ്‌ക്ക് പോകുന്ന പ്രധാനമന്ത്രി ഉച്ചയ്‌ക്ക് 1.30 ന് നടക്കുന്ന പരിപാടിയിൽ 3800 കോടി രൂപയുടെ വ്യവസായ വത്കൃത പദ്ധതികൾക്ക് തറക്കല്ലിടും. ന്യൂ മംഗളൂരു തുറമുഖ അതോറിറ്റിയുടെ 280 കോടി രൂപയുടെ യന്ത്രവൽകൃതപദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും.
















Comments