ലഡാക്ക്: ഇസ്രായേൽ സ്വദേശിയ്‌ക്ക് രക്ഷ ആയി ഇന്ത്യൻ വ്യോമസേന. 16,800 അടി ഉയരത്തിൽ അകപ്പെട്ട ഇസ്രയേൽ പൗരനായ അടൽ കഹാനയെയാണ് സേന രക്ഷിച്ചത്.ലഡാക്കിലെ ഗോങ്മാരു ലാ പാസിൽ നിന്നാണ് വ്യോമസേനയുടെ 114 ഹെലികോപ്റ്റർ യൂണിറ്റ് അദ്ദേഹത്തെ രക്ഷിച്ചത്.
മർഗ താഴ്വരയ്‌ക്ക് സമീപമുള്ള നിമാലിംഗ് ക്യാമ്പിൽ നിന്ന് ഹെലികോപ്റ്റർ യൂണിറ്റിന് സന്ദേശം ലഭിച്ചതിനെ തുടർന്നാണ് സംഘം സംഭവ സ്ഥലത്ത് എത്തിയത്. ഓക്‌സിജൻ നിലയിലുണ്ടായ കുറവും ഛർദ്ദിയും കാരണമാണ് കഹാനയ്‌ക്ക് വിമാനത്തിൽ അസ്ഥതയുണ്ടാക്കിയത്.
Indian Air Force – 114 Helicopter Unit, evacuated Israeli national, suffering from high altitude sickness, from #GongmaruLa Pass, at an altitude of 16800 ft in #Ladakh #Leh #Israel @IsraelinIndia @IAF_MCC @DefenceMinIndia @PIB_India @ddnewsladakh @PBLadakh @SpokespersonMoD pic.twitter.com/HAhGJzoqLC
— PRO Defence Srinagar (@PRODefSrinagar) August 31, 2022
വിങ് കമാൻഡർ ആശിഷ് കപൂർ, ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് റിഥം മെഹ്റ, സ്‌ക്വാഡ്രൺ ലീഡർ നേഹ സിങ്, സ്‌ക്യുഎൻ എൽഡിആർ അജിങ്ക്യ ഖേർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം പൂർത്തീകരിച്ചത്.16,800 അടി ഉയരത്തിൽ 20 മിനിറ്റ് കൊണ്ടാണ് സംഘം എത്തിയത്. ആദ്യത്തെ എയർ ക്രൂ കഹാന അകപ്പെട്ട സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി. രണ്ടാം സംഘം ഒന്നാം സംഘത്തിന്റെ സഹായത്തോടെ പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനത്തിനിറങ്ങുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചതായി വ്യോമസേന അറിയിച്ചു.തുടർന്ന് ഇയാളെ എയർഫോഴ്‌സ് സ്റ്റേഷനിലേക്ക് മാറ്റി.
Comments