ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ടോസ് നേടിയ ഹോങ്കോംഗ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനത്തിലൂടെ പാകിസ്താനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഹർദ്ദിക് പാണ്ഡ്യക്ക് വിശ്രമം നൽകി പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ കളിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചു.
ഇന്നത്തെ മത്സരം വിജയിച്ചാൽ ഇന്ത്യക്ക് നോക്കൗട്ട് ഘട്ടത്തിൽ കടക്കാം. എന്നാൽ 2018 ഏഷ്യാ കപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 285 റൺസ് സ്കോർ ചെയ്തുവെങ്കിലും 26 റൺസിനാണ് ഇന്ത്യക്ക് ഹോങ്കോംഗിനെതിരെ ജയിക്കാനായത്. അതിനാൽ എതിരാളികളുടെ കരുത്ത് കുറച്ചു കാണാൻ ടീം ഇന്ത്യ തയ്യാറല്ല.
ഹോങ്കോംഗിനെതിരെ ഇന്ത്യ ബാറ്റിംഗ് തുടരുകയാണ്. 3.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 31 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രാഹുലും രോഹിത് ശർമ്മയുമാണ് ക്രീസിൽ.
Comments