ചെന്നൈ; തമിഴ്‌നാട്ടിൽ വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് നൂറിലധികം സിം കാർഡുകൾ വാങ്ങിയ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നെ- ബംഗളൂരു ദേശീയപാതയിൽ വെച്ച് പട്രോളിങ്ങിനിടെ സംശയാസ്പദമായ രീതിയിൽ രണ്ടു യുവാക്കളെ പിടികൂടുകയായിരുന്നു.
തുടർന്ന് ഇവരുടെ ബാഗ് പരിശോധിച്ചതിൽ വ്യത്യസ്ത വിലാസങ്ങൾ രേഖപ്പെടുത്തിയ വ്യാജ ആധാർകാർഡുകളും സിം കാർഡുകളും കണ്ടെത്തുകയായിരുന്നു. റാണിപ്പേട്ട സ്വദേശികളായ ഇബ്രാഹിം(23),ഷെയ്ക് തസ്താകിർ(24) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ സഹായത്തോടെ മറ്റ് രണ്ട് പേരെ കൂടി പിടികൂടുകയായിരുന്നു. അശോക് (21),വെല്ലൂർ സ്വദേശി വിജയ്(22) എന്നിവരാണ് പിന്നീട് അറസ്റ്റിലായത്.
സിം വാങ്ങാനെത്തുന്നുവരുടെ തിരിച്ചറിയൽ രേഖകൾ കൈവശപ്പെടുത്തി നിരവധി സിം കാർഡുകളാണ് ഇവർ വാങ്ങിക്കൂട്ടിയത്. തുടർന്ന് ഇത് കൊറിയർ വഴി മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കുകയാണ് രീതി. ആദ്യം പിടിയിലായ രണ്ടുപേർക്ക് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന സംശയം ശക്തമാണ്. തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഇവർ സിം കാർഡുകൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.
















Comments