തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുമെന്ന് ഇടതുപക്ഷ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ. സംസ്ഥാനത്തുടനീളം ജനകീയ കവചം തീർക്കാനാണ് ഡിവൈഎഫ്‌ഐ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജനകീയ സദസ്സുകളും ജാഗ്രത സമിതികളും സംഘടിപ്പിക്കും. സെപ്തംബർ 1 മുതൽ 20 വരെ ജനകീയ സദസ്സുകൾ സംഘടിപ്പിക്കുക.
സെപ്റ്റംബർ 18-ന് സംസ്ഥാനത്തുടനീളം 25000 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തുമെന്ന് പാർട്ടി പറയുന്നു. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തും. ഡി അഡിക്ഷൻ സെന്ററുകൾ, ഗൃഹ സന്ദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, കായിക മത്സരങ്ങൾ, കലാജാഥകൾ, ഷോർട് ഫിംലിം മത്സരങ്ങൾ എന്നിവയും ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്നു. സ്‌കൂൾ, കോളേജുകൾ കേന്ദ്രീകരിച്ചും ഗ്രാമ-നഗര വ്യത്യാസം ഇല്ലാതെയും ലഹരിയുടെ കണ്ണികൾ വ്യാപിക്കുകയാണ്. ഇത്തരം സംഘങ്ങളെ നാട്ടിൽ നിന്ന് ഒറ്റപ്പെടുത്താൻ ജനങ്ങളെ അണിനിരത്തേണ്ടതുണ്ടെന്ന് ഡിവൈഎഫ്ഐ പറയുന്നു.
മയക്കു മരുന്ന് സംഘങ്ങളെ നിരീക്ഷിക്കാൻ രഹസ്യ സ്ക്വാഡുകൾ രൂപീകരിക്കാൻ ഡിവൈഎഫ്ഐ തിരുമാനിച്ചതായും വി.കെ.സനോജ് പറഞ്ഞു. സംസ്ഥാനത്തെമ്പാടും 2,500 രഹസ്യ സ്ക്വാഡുകൾ രൂപീകരിക്കാനാണ് നീക്കം. അതേസമയം, ആലപ്പുഴ പുന്നപ്രയിലെ നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കുടംബം പരാതി നൽകിയിരുന്നു. പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കളാണ് നന്ദുവിനെ മർദ്ദിച്ചതെന്നും പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും കുടുംബം ചൂണ്ടിക്കാണിച്ചിരുന്നു.
















Comments