വൈറലായി ഐശ്വര്യ റായിയുടെ മുഖച്ഛായയുളള യുവതി. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ആശിത സിംഗ് ആണ് സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
റായ് അഭിനയിച്ച സിനിമകളിലെ ഡയലോഗുകളോട് ചുണ്ടുകൾ സമന്വയിപ്പിക്കുന്ന നിരവധി വീഡിയോകൾ വൈറലായതോടെ ആഷിത സിംഗ് താരമായി. ഈ ദൃശ്യങ്ങളാണ് ആരാധകരെ കുഴപ്പത്തിലാക്കിയത്. ആശിതയുടെ ഭാവപ്രകടനങ്ങൾ ഐശ്വര്യ റായുടേതിന് സമാനമാണെന്ന തരത്തിലാണ് വിഡീയോയ്‌ക്ക് കമന്റുകൾ വന്നത്.
വിഡീയോ ഇതു വരെ 24 ദശലക്ഷം ആളുകളാണ് കണ്ടത്. ഐശ്വര്യ റായിയുമായുള്ള ആഷിതയുടെ സാദൃശ്യത്തിൽ ആളുകൾ അമ്പരന്നു. ഐശ്വര്യ റായ് ഇൻസ്റ്റഗ്രാം റീൽ എടുക്കുന്നതിന് എന്താണ് ഇത്ര ആശ്ചര്യപ്പെടാൻ എന്നാണ് മിക്ക ഇന്റർനെറ്റ് ഉപയോക്താക്കളും കമന്റിൽ പറയുന്നത്.
Comments