ലക്‌നൗ: ഉത്തർപ്രദേശിലെ മെഹ്‌റൗലിയിൽ കൊലവിളിയുമായി മതതീവ്രവാദികൾ. മുസ്ലീം ഭൂരിപക്ഷമായ ഗ്രാമത്തിൽ മതതീവ്രവാദികളുടെ ഉപദ്രവം സഹിക്കാനാവാതെ നിരവധി കുടുംബങ്ങളാണ് പോലീസിന്റെ സഹായം തേടിയത്. അക്രമികൾ ഗ്രാമത്തിലെ ഹിന്ദു കുടുംബങ്ങൾ കൊള്ളയടിക്കുകയും ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തുകയും ചെയ്യുന്നതായാണ് പ്രധാന പരാതി.
മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള ഗ്രാമത്തിൽ ഇസ്ലാം സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മതതീവ്രവാദികൾ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളും പരാതിക്കാർ ഹാജരാക്കിയിട്ടുണ്ട്. ഒന്നുകിൽ നാടു വിടുകയോ അല്ലെങ്കിൽ മതം മാറുകയോ ചെയ്യണമെന്നാണ് ഭീഷണി.ആവശ്യം നിരസിച്ച ഹിന്ദു കുടുംബങ്ങളെ കൊള്ളയടിക്കുകയും വധഭീഷണി മുഴക്കിയതായും പരാതിക്കാർ വ്യക്തമാക്കുന്നു.
താഹിർ, താരിഫ്, ആഷി, അമീർ, ഇദ്രിഷ്, ഗുന്ന, അമീർ, അംസർ, ബാബു, ഷബീർ, സാഗൻ എന്നീ പ്രതികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾക്ക് മുൻപ് തങ്ങളുടെ ഭൂമിയിൽ അനധികൃതമായി കയറി മരം മുറിച്ച് കടത്തിയതിനും അതിർത്തി മാറ്റി കെട്ടിയതിനും പോലീസിൽ പരാതി നൽകിയിരുന്നു. ഇതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്ന് പരാതിക്കാർ ആരോപിക്കുന്നു. ചൊൽപ്പടിയ്‌ക്ക് നിന്നില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.
ഇത് ഞങ്ങളുടെ ഗ്രാമമാണ്…നിങ്ങൾക്ക് ഇവിടെ താമസിക്കണമെങ്കിൽ ഞങ്ങളുടെ ഇഷ്ടാനുസരണം നിങ്ങൾ താമസിക്കേണ്ടിവരും. ഗ്രാമത്തിലെ ജനസംഖ്യയുടെ 90 ശതമാനവും ഞങ്ങൾ മുസ്ലീങ്ങളാണ്. നിങ്ങൾ ഞങ്ങളെ പ്രകോപിപ്പിച്ചാൽ നിങ്ങൾക്ക് ജീവനും സ്വത്തും ഭൂമിയും നഷ്ടപ്പെടും ഞങ്ങളുടെ മതം സ്വീകരിക്കുക അല്ലെങ്കിൽ ഈ ഗ്രാമം വിട്ടുപോകുക, എന്നാണ് ഭീഷണിമുഴക്കിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
















Comments