‘സിഖുകാരെയും പിന്നോക്ക ഹിന്ദുക്കളെയും പ്രലോഭിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു’: പഞ്ചാബിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടു വരണമെന്ന് പുരോഹിതൻ- Akal Takht Jathedar demands anti conversion law in Punjab

Published by
Janam Web Desk

ചണ്ഡീഗഢ്: പഞ്ചാബിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടു വരണമെന്ന ആവശ്യവുമായി സിഖ് മതപുരോഹിതൻ. അകാൽ തക്ത് പുരോഹിതൻ ഗ്യാനി ഹർപ്രീത് സിംഗാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പഞ്ചാബിൽ സിഖുകാരെ പ്രലോഭിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. ഇതിനെതിരെ അധികാരികൾ നടപടികൾ സ്വീകരിക്കാൻ വൈകരുതെന്ന് ഹർപ്രീത് സിംഗ് ആവശ്യപ്പെട്ടു.

പിന്നോക്ക വിഭാഗക്കാരായ ഹിന്ദുക്കളും സിഖുകാരുമാണ് പ്രധാനമായും മതപരിവർത്തന ലോബികൾക്ക് ഇരകളാകുന്നത്. സംസ്ഥാന സർക്കാർ ഇക്കാര്യം ശ്രദ്ധിക്കണം. മതപരിവർത്തന ലോബികൾക്കെതിരെ സമുദായം ജാഗ്രത പാലിക്കണമെന്നും അകാൽ തക്ത് പുരോഹിതൻ ഗ്യാനി ഹർപ്രീത് സിംഗ് പറഞ്ഞു.

അമൃത്സറിൽ ക്രിസ്ത്യൻ മിഷണറിമാർ നടത്തിയ പരിപാടിക്കിടെ പ്രശ്നങ്ങളുണ്ടാക്കി എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സിഖ് വിശ്വാസികളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഹർപ്രീത് സിംഗിന്റെ പ്രതികരണം.

Share
Leave a Comment