ന്യൂഡൽഹി: ഇൻഷുറൻസ് മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി ഇന്ത്യ. രാജ്യം ഒരു ദശാബ്ദത്തിനുള്ളിൽ ആഗോളത്തലത്തിൽ ഇൻഷുറൻസ് മേഖലയിലെ ആറാമത്തെ വലിയ ശക്തിയായി മാറുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പത്ത് വർഷത്തിനുള്ളിൽ സമ്പദ് വ്യവസ്ഥയിൽ ദ്രുതഗതിയിലുള്ള പുരോഗതി കൈവരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അടുത്ത ദശകത്തിൽ ഇന്ത്യയിലെ മൊത്തം ഇൻഷുറൻസ് പ്രീമിയങ്ങൾ പ്രതിവർഷം ശരാശരി 14 ശതമാനം വർദ്ധിക്കും. 2021-ൽ ആഗോള തലത്തിൽ 10-ാം സ്ഥാനമായിരുന്നു ഇന്ത്യയ്‌ക്ക്. ഇത് 2032-ഓടെ മൊത്തം പ്രീമിയം അളവിൽ ഇന്ത്യ ആറാമത്തെ വലിയ രാജ്യമായി മാറുമെന്ന് സ്വിസ് റീ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ ലൈഫ് ഇൻഷുറൻസ് വ്യവസായവുമായി ബന്ധപ്പെട്ട് 2022-ൽ 6.6 ശതമാനവും 2023-ൽ 7.1 ശതമാനവും വളർച്ച കൈവരിക്കും.ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് പ്രീമിയം 2022-ൽ ആദ്യമായി 100 ബില്യൺ ഡോളർ കടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
















Comments