വീട്ടിൽ ഗണേശ ചതുർത്ഥി ആഘോഷിച്ചുകൊണ്ടുള്ള ബോളിവുഡ് താരം സാറാ അലി ഖാന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അമ്മ അമൃത സിംഗിനൊപ്പമാണ് സാറാ അലി ഖാൻ വീട്ടിൽ ഗണേശ ചതുർത്ഥി ആഘോഷിച്ചത്. ഗണേശ വിഗ്രഹത്തിൽ പൂജ ചെയ്യുന്ന ചിത്രമാണ് താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. എന്നാൽ ഇതിനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം ശക്തമായിരിക്കുകയാണ്.
നിങ്ങൾ മുസ്ലീം ആണെന്നും ഹിന്ദു ആചാരങ്ങൾ നടത്തുന്ന ശരിയല്ലെന്നുമുള്ള പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. നിങ്ങൾ മുസ്ലീമാണോ എന്ന ചോദ്യങ്ങളും, നാണമില്ലേ ഇത്തരം പൂജകങ്ങൾ ചെയ്യാൻ എന്ന കമന്റുകളും ലഭിക്കുന്നുണ്ട്. മുസ്ലീം സമുദായത്തിൽ നിന്ന് സാറാ അലി ഖാനെ പുറത്താക്കണം എന്നുള്ള ആഹ്വാനങ്ങളും നടക്കുന്നുണ്ട്.
എന്നാൽ ഇതാദ്യമായല്ല സാറാ അലി ഖാന് നേരെ സൈബർ ആക്രമണം നടക്കുന്നത്. വിവിധ ക്ഷേത്രങ്ങളിൽ നിരന്തരം സന്ദർശനം നടത്താറുള്ള താരം പങ്കുവെയ്‌ക്കുന്ന പോസ്റ്റുകളിലെല്ലാം മതമൗലികവാദികളുടെ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കമന്റുകളും കാണാനാകും. നടിയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിക്കൊണ്ടും നിരവധി പേർ രംഗത്തെത്താറുണ്ട്.
Comments