മലപ്പുറം : ഇടത്പക്ഷ സർക്കാരിനെ കുരുക്കിലാക്കി വീണ്ടും കെടി ജലീൽ എംഎൽഎ യുടെ പ്രസംഗം. സർക്കാരിന്റെ ആനുകൂല്യങ്ങൾ കിട്ടി ദളിത് വിഭാഗങ്ങൾക്ക് മുന്നോട്ട് പോകാനാകില്ലെന്ന് ജലീൽ പറഞ്ഞു. മലപ്പുറം വട്ടംകുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ജനകീയ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് പാർട്ടിയെ വെട്ടിലാക്കി എംഎൽഎ ഇത്തരത്തിലോരു പ്രസംഗം നടത്തിയത്.
തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന നാമമാത്ര ആനുകൂല്യങ്ങളിലൂടെ എസ് സി എസ് ടി വിഭാഗങ്ങൾക്ക് ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും മുന്നോട്ട് പോകാനാവില്ല.സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിലാണ്ഓ രോരുത്തരുടെയും പുരോഗതി. ദളിത് വിഭാഗങ്ങൾ വിദേശരാജ്യങ്ങളിൽ പോയി പണിയെടുത്ത് സമ്പന്നരാകണമെന്നുമായിരുന്നു ജലീലിന്റെ പ്രസംഗം.
ആസാദ് കശ്മീർ വിവാദം കെട്ടണയുന്നതിന് മുമ്പാണ് സ്വന്തം പാർട്ടിയെ തന്നെ കുരുക്കിലാക്കി ജലീൽ അടുത്ത പ്രസംഗം നടത്തിയിരിക്കുന്നത്. കശ്മീർ ഇന്ത്യയുടെതാണെന്നും, കശ്മീരിന്റെ ഒരു ഭാഗം പാക് അധീന കശ്മീരാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇതിന് ഘടക വിരുദ്ധമായിരുന്നു കെ.ടി ജലീലിന്റെ പരാമർശം. ഇതിന് പുറമേ കശ്മീരിനെ ഇന്ത്യൻ അധീന കശ്മീരെന്നും ജലീൽ വിശേഷിപ്പിക്കുന്നുണ്ട്. സംഭവത്തിൽ ജലീലിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ഉയർന്നിരുന്നത്.
Comments