തൃശ്ശൂർ: പുതിയ ഹെലികോപ്റ്റർ സ്വന്തമാക്കി പ്രമുഖ സ്വർണ വ്യവസായിയും ജോയ് ആലുക്കാസ് എംഡിയുമായ ജോയ് ആലുക്ക. അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളുള്ള ലിയോനാഡോ എ-ഡബ്ല്യൂ 109 ഗ്രാൻഡ് ന്യൂ ഹെലികോപ്റ്ററാണ് സ്വന്തമാക്കിയത്. 90 കോടി രൂപയാണ് ജോയ് ആലുക്ക സ്വന്തമാക്കിയ പുതിയ ഹെലികോപ്റ്ററിന്റെ വില.
തൃശ്ശൂരിലാണ് ഹെലികോപ്റ്റർ എത്തിച്ചത്. രാജ്യത്തുടനീളം സ്വകാര്യ യാത്രയ്‌ക്കായാണ് ഹെലികോപ്റ്റർ ഉപയോഗിക്കുക. ആറ് പേർക്ക് ഒരേ സമയം ഇതിൽ യാത്ര ചെയ്യാം. നാല് മണിക്കൂർ നേരം തുടർച്ചയായി പറക്കാനുള്ള ശേഷിയും ഈ ഹെലികോപ്റ്ററിനുണ്ട്.
വളരെ സുരക്ഷിതമായിട്ടുള്ള ഹെലികോപ്റ്ററാണ് ലിയോനാഡോ- എ ഡബ്ല്യൂ 109 ഗ്രാൻഡ് ന്യൂ എന്ന് ജോയ് ആലുക്ക പറഞ്ഞു. ഇറ്റാലിയൻ നിർമ്മിത ഹെലികോപ്റ്ററാണ് ഇത്. രണ്ട് പൈലറ്റുമാരും ഇതിലുണ്ട്. ആദ്യമായാണ് ഹെലികോപ്റ്റർ തൃശ്ശൂരിൽ എത്തുന്നത്. ഒറ്റത്തവണ നാല് മണിക്കൂർ പറക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments