മൊഹാലി: മൊഹാലി മേളയിൽ ആകാശ ഊഞ്ഞാൽ പൊട്ടി പത്ത് പേർക്ക് ഗുരുതര പരിക്ക്. ഏകദേശം 50-ഓളം പേരുമായി അമ്പത് അടി ഉയരത്തിൽ നിന്നാണ് ഊഞ്ഞാൽ നിലത്തേയ്‌ക്ക് പതിച്ചത്. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും കുട്ടികളും സ്ത്രീകളുമാണെന്ന് സംഘാടകർ വ്യക്തമാക്കി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കാതെയാണ് മേള നടത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. അപകടം നടന്ന് 20 മിനിറ്റിന് ശേഷമാണ് സംഘാടകരെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. ആരും മരിച്ചിട്ടില്ലെന്നും നാട്ടുകാരെ അറിയിച്ചു. 50-ഓളം പേർക്ക് പരിക്കേറ്റിരുന്നു. എന്നാൽ വൈദ്യ സഹായം നൽകാൻ വൈകിയതായും പ്രദേശവാസികൾ കുറ്റപ്പെടുത്തി.
മേളയുടെ സംഘാടകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബർ 4 വരെയാണ് പരിപാടി നടത്താൻ അനുമതി നൽകിയിരുന്നത്. എന്നാൽ അനുമതി ഇല്ലാതെ മേളയുടെ സമയ പരിധി നീട്ടുന്നത് സംബന്ധിച്ച ബോർഡ് സ്ഥലത്ത് സ്ഥാപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
















Comments