ബംഗളൂരു: ജനജീവിതം സ്തംഭിപ്പിച്ച് ബംഗളൂരുവിൽ കനത്ത മഴ തുടരുന്നു. നിരവധി പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. എക്കോസ്‌പേസ്, കെആർ മാർക്കറ്റ്, സിൽക്ക് ബോർഡ് ജംഗ്ഷൻ, വർത്തൂർ, സർജാപുർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്.റോഡെല്ലാം പുഴയ്‌ക്ക് സമാനമായതോടെ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ ഇറക്കി.
കനത്തമഴ തുടരുന്നതിനിടെ നഗരത്തിൽ രണ്ട് ദിവസം കുടിവെള്ള വിതരണം മുടങ്ങുമെന്നാണ് റിപ്പോർട്ട്. ബംഗളൂരുവിലേക്ക് വെള്ളമെത്തിക്കുന്ന മാണ്ഡ്യയിലെ പമ്പിംഗ് സ്റ്റേഷൻ വെള്ളത്തിനടിയിലായതാണ് രണ്ട് ദിവസത്തേക്ക് കുടിവെള്ളം മുടങ്ങാൻ കാരണമായി പറയുന്നത്.മഴ കനത്ത നാശം വിതച്ച ബംഗളൂരുവിലെ 50 ഓളം പ്രദേശങ്ങളിലാണ് കുടിവെള്ളവിതരണം മുടങ്ങുക.
റോഡിൽ വെള്ളം കയറിയതോടെ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഒരാഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് ബംഗളൂരുവിൽ മഴക്കെടുതി രൂക്ഷമാകുന്നത്. ഇതിന് പിന്നാലെ ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ അധികാരികൾ ആവശ്യപ്പെട്ടു. എയർപോർട്ട് റോഡ് വെള്ളത്തിനടിയിലായതോടെ വാഹനങ്ങൾ റോഡിൽ കുടുങ്ങിപ്പോയതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുന്നുണ്ട്.
















Comments