ഷോപ്പിയാൻ: വെടിയേറ്റ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെടുത്ത് ജമ്മു കശ്മീർ പോലീസ്. പുൽവാമയിലെ രാജ്പുര സ്വദേശിയായ മുപ്പതുകാരൻ മൻസൂർ അഹമ്മദ് നാംഗ്രൂരുവിന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്.
സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ മുതൽ ഇയാളെ കാണാനില്ലായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇയാളുടെ ശരീരത്തിൽ കണ്ടെത്തിയ വെടിയുണ്ടകൾ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുമെന്നും പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ധരും പരിശോധന നടത്തും. മരണത്തിന് പിന്നിൽ ഭീകര സാന്നിധ്യമുണ്ടൊയെന്നതും പരിശോധിക്കും.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
















Comments