മുംബൈ: ഇന്ത്യൻ സിനിമയുടെ ബിഗ്ബി സംഗീതസംവിധായക വേഷവും അണിഞ്ഞതായി റിപ്പോർട്ടുകൾ. ദുൽഖർ നൽമാൻ നായകനാകുന്ന ചിത്രത്തിന് വേണ്ടിയാണ് അമിത്ബാ ബച്ചൻ സംഗീതസംവിധായകന്റെ കുപ്പായം അണിഞ്ഞത്
ദുൽഖർ സൽമാനേയും സണ്ണി ഡിയോളിനേയും മുഖ്യകഥാപാത്രങ്ങളാക്കി ആർ. ബാൽകി സംവിധാനം ചെയ്യുന്ന ചുപ് എന്ന ചിത്രത്തിന് വേണ്ടിയാണ് ബച്ചൻ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്.
അമിത്ജിയോട് ചുപ് കാണാമെന്ന് പറഞ്ഞത് അനുസരിച്ച് സിനിമ കണ്ടു. ശേഷം അദ്ദേഹം സ്വന്തം പിയാനോയിൽ ഒരു ഈണം വായിച്ചു കേൾപ്പിച്ചുതന്നുവെന്ന് സംവിധായകൻ ആർ ബാൽകി പറയുന്നു. സിനിമയും അതിലെ കഥാപാത്രങ്ങളും അദ്ദേഹത്തെ അത്രയധികം സ്വാധീനിച്ചെന്നും ബിഗ്ബി പറഞ്ഞു. ഈ ഈണം സിനിമയ്‌ക്കായി ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ അമിത്ജി അത് സന്തോഷത്തോടെ സമ്മതിച്ചുവെന്ന് സംവിധായകൻ വ്യക്തമാക്കി.
Comments