പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ് മരിച്ച റാന്നി സ്വദേശിനി അഭിരാമിക്ക് പേ വിഷബാധ ഏറ്റതായി സ്ഥിരീകരണം. പൂനെയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേ വിഷബാധയേറ്റതായി സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കേ തിങ്കളാഴ്ച ഉച്ചയോടെയാണ് അഭിരാമി മരിച്ചത്.
ചികിത്സയിലിരിക്കെ അഭിരാമിയ്‌ക്ക് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതോടെയാണ് മരണ ശേഷം സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. തെരുവ് നായയുടെ കടിയേറ്റ ശേഷം പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പെടെ അഭിരാമി എടുത്തിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അഭിരാമി ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആശുപത്രി അധികൃതർ മതിയായ കുരതൽ നൽകിയിരുന്നില്ലെന്നാണ് അഭിരാമിയുടെ അമ്മ ആരോപിക്കുന്നത്. രാവിലെ കുട്ടിയ്‌ക്ക് ശക്തമായ പനി അനുഭവപ്പെട്ടിരുന്നു. ഇക്കാര്യം ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവഗണിക്കുകയായിരുന്നു. തെരുവ് നായയുടെ കടിയേറ്റതിന് ശേഷം അഭിരാമിക്ക് പ്രാഥമിക ചികിത്സ നൽകിയതിൽ വീഴ്ചയുണ്ടായെന്നും അമ്മ പറയുന്നുണ്ട്.
Comments