കൊല്ലം : കാനഡയിലേക്ക് ബോട്ട് മാർഗം ആളുകളെ അനധികൃതമായി കടത്താൻ ശ്രമിച്ച സംഭവത്തിൽ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തു. 11 പേർക്കെതിരെയാണ് കേസെടുത്തത്. 2 പേർ ശ്രീലങ്കൻ സ്വദേശികളും 9 പേർ തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ളവരുമാണ്.
മനുഷ്യക്കടത്തിലെ മുഖ്യ ഏജന്റ് കൊളംബോ സ്വദേശി ലക്ഷ്മൺ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ കൊല്ലത്ത് പിടിയിലായ സംഘത്തിലെ രണ്ടുപേർ ലക്ഷ്മണന്റെ സഹായികളാണ്. അതേസമയം തമിഴ്‌നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനുള്ള സംഘത്തിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. ഓഗസ്റ്റ് 16നായിരുന്നു ആദ്യ ശ്രമം. പിന്നീടാണ് കൊല്ലം തീരം വഴി കാനഡയിലേക്ക് പോകാൻ ശ്രമിച്ചത്.
45 ദിവസത്തിനുള്ളിൽ ബോട്ട് മാർഗ്ഗം കാനഡയിൽ എത്താമെന്നാണ് അഭയാർത്ഥികൾക്ക് ഏജൻറ് ഉറപ്പ് നൽകിയിരുന്നത്. ഇന്ന് വൈകുന്നേരം ബോട്ട് കൊല്ലം ബീച്ചിൽ എത്തുമെന്നാണ് അഭയാർഥികളെ ഏജൻറ് അറിയിച്ചത്. കടൽ കടക്കാൻ ഒരാളിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഏജന്റ് വാങ്ങിയിരുന്നു. യുവാക്കളെ മാത്രമാണ് ഇവർ പരിഗണിച്ചിരുന്നത്.
Comments