തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണ ദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചു. നാലാം ഓണമായ ചതയം ദിനം നേരത്തെ ഡ്രൈ ഡേ പട്ടികയിലുണ്ടായിരുന്നു. ഇതോടെ രണ്ട് ദിവസത്തേക്ക് മദ്യവിൽപ്പനശാലകൾ അടഞ്ഞുകിടക്കും. എന്നാൽ തിരുവോണ ദിനം ബാറുകൾ തുറന്നു പ്രവർത്തിക്കും.
തിരുവോണം അടുത്തതോടെ വലിയ തിരക്കാണ് ഔട്ടലെറ്റുകളിൽ അനുഭവപ്പെടുന്നത്. പോലീസിനെ ഉപയോഗിച്ചാണ് പലയിടത്തും തിരക്ക് നിയന്ത്രിക്കുന്നത്. ആവശ്യമായ ബ്രാൻഡിന്റെ ലഭ്യതയെ ചൊല്ലി ചിലയിടത്ത് ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. ഒഴിവാക്കാനായി ചിലയിടത്ത് കൂടുതൽ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇത്തവണയും മലയാളി ഓണനാളുകളിൽ കുടിച്ചു തീർക്കുന്ന മദ്യത്തിന്റെ കണക്ക് റെക്കോഡ് ഭേദിക്കുമെന്നാണ് വിവരം.കഴിഞ്ഞ വർഷം ഓൺലൈനായി മദ്യം ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയതും വിൽപ്പന കൂടാൻ കാരണമായിരുന്നു.
















Comments