കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിയ്‌ക്ക് കടലിൽവെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മീൻപിടുത്തം കഴിഞ്ഞ് ബോട്ടിൽ മടങ്ങിയ
ചെവിക്കാണ് വെടിയേറ്റത്. ബോട്ടിൽ നിന്ന് വെടിയുണ്ട കണ്ടെത്തി.
ഫോർട്ട് കൊച്ചി നേവി ക്വാർട്ടേഴ്സിന് സമീപത്ത് വെച്ചായിരുന്നു സംഭവം. സെബാസ്റ്റിയനെ മട്ടാഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേവി ഉദ്യോഗസ്ഥർ ഫയറിങ്ങ് പരിശീലനം നടത്തിയിരുന്നതായി സംശയമുണ്ട്. കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചു.
















Comments