മലയാള സിനിമാ ആസ്വാദകർ ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് വിനയന്റെ സംവിധാനത്തിൽ എത്തുന്ന പത്തൊമ്പതാം നൂറ്റാണ്ട്. തിരുവോണ ദിനത്തിലാണ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. കേരളത്തിൽ മാത്രം 200ൽ ഏറെ സ്‌ക്രീനുകളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. കേരളത്തിനു പുറമെ തിരുപ്പൂർ, സേലം, കോയമ്പത്തൂർ, ചെന്നൈ,ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, ദില്ലി, യുപി, ഹരിയാന, ഗുജറാത്ത്, മംഗളൂരു, മണിപ്പാൽ, മൈസൂരു എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് റിലീസിംഗ് സെൻററുകൾ ഉണ്ട്.
യുകെ ഉൾപ്പെടെ യൂറോപ്പിലും നോർത്ത് അമേരിക്കയിലുമായി വലിയ സ്‌ക്രീൻ കൗണ്ടോടെയാണ് ചിത്രത്തിന്റെ റിലീസ്. ജിസിസി ഒഴികെയുള്ള ചിത്രത്തിന്റെ വിദേശ റിലീസ് 9-ാം തീയതി ആണ്. നൂറിലേറെ തിയറ്ററുകളാണ് യൂറോപ്പിൽ മാത്രം ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. അതേസമയം ഡബ്ബിംഗ് കോപ്പികളുടെ സെൻസറിംഗ് പൂർത്തിയാവാത്തതിനാൽ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുകൾ നാളെ റിലീസ് ചെയ്യില്ല.
മറ്റു ഭാഷകളുടെ സെൻസറിംഗ് പൂർത്തിയായാലുടൻ ഇവ തിയേറ്ററുകളിൽ എത്തുമെന്ന് സംവിധായകൻ വിനയൻ അറിയിച്ചു. വൻ ബജറ്റിലാണ് പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാതാവ്.സിജു വിൽസൻ ആണ് ചിത്രത്തിൽ നായകൻ. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര പുരുഷനെയാണ് സിജു അവതരിപ്പിക്കുന്നത്. സംവിധായകൻ തന്നെരചന നിർവ്വഹിച്ചിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹനിർമ്മാതാക്കൾ വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്.
ചിത്രത്തിൽ നായികയായി എത്തുന്നത് കയാദു ലോഹർ ആണ് . വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
















Comments