ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ലിസ് ട്രസ് ജനകീയ സാമ്പത്തിക സഹായ വാഗ്ദാനങ്ങളുമായി രംഗത്ത്. ജനങ്ങൾ ഒരുവർഷം കൊടുക്കേണ്ട വൈദ്യുതി ബില്ലിൽ ഇളവു വരുത്തുമെന്ന പ്രഖ്യാപനത്തോടെയാണ് ലിസ് ട്രസ് തുടക്കമിട്ടിരിക്കുന്നത്.
ഒരു വർഷത്തെ ശരാശരി ഊർജ്ജ ഉപഭോഗ ബില്ല് 2500 പൗണ്ടിൽ കൂടാത്ത വിധം സംവിധാനം ഒരുക്കുമെന്നാണ് സൂചന. വരുന്ന ഒക്ടോബർ മുതലാണ് വൈദ്യുതി നിരക്കിൽ പുതിയ മാറ്റം വരുത്തുന്നത്. വരുന്ന രണ്ട് വർഷത്തേയ്‌ക്ക് ജനങ്ങൾക്ക് വേണ്ട ഇളവുകൾ നൽകി അവരുടെ സാമ്പത്തിക ഞെരുക്കം പരിഹരിക്കുമെന്നാണ് ലിസ് ട്രസ് ഉറപ്പു നൽകുന്നത്.
കഴിഞ്ഞ ഒക്ടോബർ മുതൽ ശരാശരി ഒരു ബ്രിട്ടീഷ് പൗരന്റെ വീട്ടാവശ്യത്തിനുള്ള ഗ്യാസ്-വൈദ്യുതി ബില്ല് 1971 പൗണ്ടിൽ നിന്നാണ് ഒറ്റയടിക്ക് കുതിച്ച് 3549ലേയ്‌ക്ക് കയറിയത്. പുതിയ ആനുകൂല്യ പ്രഖ്യാപനം വീടുകൾക്കൊപ്പം വ്യാപാര-വാണിജ്യമേഖലയ്‌ക്കും ലഭിക്കുമെന്നും ലിസ്ട്രസ് അറിയിച്ചു. പ്രവർത്തിക്കാൻ വിഷമിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക പരിഗണന ആറു മാസത്തിന് ശേഷം നൽകുമെന്നും ലിസ് അറിയിച്ചു
ബ്രിട്ടീഷ് തുറമുഖത്തുനിന്നും മറ്റ് ഭൂമേഖലകളിൽ നിന്നും പ്രകൃതി ദത്ത ഇന്ധനം ഖനനം ചെയ്ത് എടുക്കുന്നതിനുള്ള നിയന്ത്രണം എടുത്തുകളയാൻ പോകുന്നതായി ലിസ് ട്രസ് അറിയിച്ചു.
















Comments