ഇസ്ലാമാബാദ്: അഫ്ഗാനിൽ കാലങ്ങളായി ഭീകരത വളർത്തുന്ന പകിസ്താന് താലിബാൻ ഭീകരരെ നേരിടാനാകുന്നില്ലെന്ന് റിപ്പോർട്ട്. അതിർത്തികളിൽ താലിബാൻ പാക് സൈനികരെ കൊന്നൊടുക്കുന്നത് വർദ്ധിക്കുന്നതാണ് ഭരണകൂടത്തിന് തലവേദനയാകുന്നത്. ഇതിനിടെ അതിർത്തിയിലെ ഗ്രാമത്തിലെ ജനങ്ങളോട് വീട് ഉപേക്ഷിച്ച് പോകാൻ സൈന്യം നിർദ്ദേശിച്ചത് പാക് ഭരണകൂടത്തിന് നാണക്കേടായി. എന്നാൽ തിരിച്ചടിക്കാനാണ് ഗ്രാമീണരോട് ഒഴിയാൻ പറഞ്ഞതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
ഖൈബർ പഖ്തൂൺഖ്വാ മേഖലയിലാണ് കാലങ്ങളായി താലിബാൻ-പാകിസ്താൻ പോരാട്ടം നടക്കുന്നത്. മേഖവലയിലെ അതിർത്തി ഗ്രാമങ്ങളായ സദാനാ, ദ്രായ് നാഗാരി,സദാനാ പാൽ എന്നീ മേഖലകളിൽ സൈനികർക്ക് നേരെ രൂക്ഷമായ ആക്രമണം നടന്നതിനെ തുടർന്നാണ് ഗ്രാമീണരോട് വീടുപേക്ഷിച്ച് അതിർത്തിയിൽ നിന്ന് പിന്മാറാൻ സൈന്യം ആവശ്യപ്പെട്ടത്.
പാക് സൈന്യത്തിനെ ഗ്രാമത്തിൽ നുഴഞ്ഞുകയറിയ ഭീകരർ ആക്രമിക്കുന്നുവെന്ന സംശയവും ബലപ്പെടുകയാണ്. പാക് അതിർത്തിയിൽ സിപാ ഗോത്രവർഗ്ഗക്കാരാണ് കൂടുതലായി താമസിക്കുന്നത്. അവരോടാണ് സൈന്യം ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രാമത്തിൽ വൻതോതിൽ റെയ്ഡ് നടത്താനും പാക് സൈന്യം ഉദ്ദേശിക്കുന്നതായും സൂചനയുണ്ട്. സൈന്യത്തിന്റെ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് നിരവധി കുടുംബങ്ങൾ ഗ്രാമത്തിൽ നിന്നും ഒഴിഞ്ഞുപോയിക്കഴിഞ്ഞു.
















Comments