ലണ്ടൻ∙ എലിസബത്ത് രാജ്ഞി അന്തരിച്ചു.96 വയസ്സായിരുന്നു. 70 വർഷക്കാലമാണ് ബ്രിട്ടന്റെ സിംഹാസനപദവിയിൽ ഇരുന്ന് എലിസബത്ത് രാജ്ഞി രാജ്യം ഭരിച്ചത്. സിംഹാസനം നയിച്ചു. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡും ഏറ്റവും പ്രായം കൂടിയ രാഷ്‌ട്രത്തലവുമായിരുന്നു എലിസബത്ത് രാജ്ഞി . ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. ബാൽമോറലിലെ വേനൽക്കാല വസതിയിൽ ജൂലൈ മുതൽ വിശ്രമത്തിലായിരുന്നു രാജ്ഞി.രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം 99–ാം വയസ്സിലാണ് അന്തരിച്ചത്. മക്കൾ: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്.
രാജ്ഞിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ചാൾസ് രാജാവും രാജ്ഞിയും ബാൽമോറലിൽ എത്തിയിരുന്നു. ബാൽമോറലിൽ പൊതുദർശനത്തിന് വെച്ചശേഷമായിരിക്കും ലണ്ടനിലേക്ക് മടക്കം. പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഇവിടെ സംവിധാനമൊരുക്കുമെന്നും ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. അതുവരെ ചാൾസ് രാജാവും ഇവിടെ തന്നെ തുടരുമെന്നാണ് റിപ്പോർട്ട്.
ഔദ്യോഗിക പ്രോട്ടോക്കോൾ അനുസരിച്ച്, ഒന്നാമനായ ചാൾസ് രാജകുമാരൻ എലിസബത്ത് രാജ്ഞിയിൽ നിന്ന് രാജ്യ പദവി ഏറ്റെടുക്കും. വിൻസ്റ്റൺ ചർച്ചിൽ മുതൽ ലിസ് ട്രസ് വരെ 15 പേർ എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്താണ് ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയായി ചുമതലയേറ്റ ലിസ് ട്രസ് ബാൽമോറലിൽ എത്തിയാണ് രാജ്ഞിയെ കണ്ട് ചുമതല ഏറ്റെടുത്തത്. രാജ്ഞിയുടെ ആരോഗ്യനില മോശമായതിനെ തുടർന്നായിരുന്നു ഇത്. ആദ്യമായാണ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരത്തിന് പുറത്ത് ചടങ്ങുകൾ നടക്കുന്നത്.
Comments