ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചിച്ച് പ്രമുഖർ. ലോകത്തിന് വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ഏഴു പതിറ്റാണ്ടിലേറെയായി രാജ്യത്തെ സേവിച്ച മഹത് വ്യക്തിത്വമായിരുന്നു രാജ്ഞിയെന്നും രാഷ്ട്രപതി പറഞ്ഞു. യുകെയിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുർമു ട്വിറ്ററിൽ കുറിച്ചു.
പ്രചോദനാത്മക നേതൃത്വം നൽകാൻ കഴിഞ്ഞ മികച്ച വ്യക്തിത്വമായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയതും ്പ്രധാനമന്ത്രി ഓർമ്മിച്ചു.
സ്വന്തം രാജ്യത്തെ മാന്യമായി സേവിച്ചയാളാണെന്നും യുകെയിലെ ജനങ്ങളുടെയും രാജകുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുച്ചേരുന്നതായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടാം എലിസബത്തൻ യുഗം അവസാനിച്ചെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞത്. ഏറെ കാലം രാജ്ഞി പദം വഹിച്ച വ്യക്തിയാണ്് എലിസബത്ത് രാജ്ഞി. പതിറ്റാണ്ടുകൾ നീണ്ട് നിന്ന ഭരണത്തിൽ നിരവധി വഴിത്തിരിവുകൾ ഉണ്ടായ യുഗത്തിനാണ് അന്ത്യമായതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Comments