ലണ്ടൻ: ഏഴ് പതിറ്റാണ്ട് കാലത്തെ ഭരണത്തിന് ശേഷം എലിസബത്ത് രാജ്ഞി നാടുനീങ്ങുമ്പോൾ ബ്രിട്ടനിൽ മാറ്റത്തിനൊരുങ്ങുന്നത് നിരവധി അധികാര ചിഹ്നങ്ങളാണ്. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് ശേഷം ചാൾസ് രണ്ടാമൻ അധികാരത്തിലേറുന്നതോടെ 14 കോമൺവെൽത്ത് രാജ്യങ്ങൾ ഇനി അവരുടെ ഭരണഘടന ഭേദഗതി ചെയ്ത് രാജാവിന്റെ കീഴിലേക്ക് മാറും. ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ പുതിയ രാജാവ് ചുമതലയേൽക്കുന്നതോടെ ആ രാജ്യങ്ങളുടെ രാജാവായി മാറും.
ബ്രിട്ടന്റെ കറൻസിയിലും സ്റ്റാമ്പുകളിലും പതാകയിലും എല്ലാം 70 വർഷത്തിന് ശേഷം മാറ്റങ്ങൾ വരുകയാണ്. ബാങ്ക് നോട്ടുകൾ, നാണയങ്ങൾ ,സ്റ്റാമ്പുകൾ ഇവയിലെല്ലാം മാറ്റം വരും. പുതിയ രാജാവായ ചാൾസ് മൂന്നാമന്റെ ചിത്രം സഹിതമാകും ഇവയെല്ലാം ഇനി പുറത്തിറക്കുക. നേരം ഇരുട്ടി വെളുക്കുമ്പോഴേക്കും കറൻസിയിൽ മാറ്റം വരില്ലെങ്കിലും
കാലക്രമേണ ചാൾസ് മൂന്നാമന്റെ ചിത്രത്തോടെ പുതിയ നോട്ടുകളും നാണയങ്ങളും ഇറങ്ങുന്നതോടെ പഴയത് പിൻവലിക്കും. നാണയങ്ങളും ഇനി രാജാവിന്റെ ചിത്രം ആലേഖനം ചെയ്താകും ഇറങ്ങുക.
രാജ്യത്തെ ദേശീയഗാനത്തിൽ ഇനി ചെറിയ മാറ്റം വരും.God save our gracious Queen” എന്ന വരികൾ മാറി ”God save our graciosus King എന്നാകും ഇനി ആലപിക്കുക. പള്ളികളിലെ ഞായറാഴ്ച പ്രാർത്ഥനകളിലെ വരികളിലും മാറ്റം ഉണ്ടാകും. ഞങ്ങളുടെ രാജ്ഞി എന്നതിന് പകരം ഞങ്ങളുടെ ജനറൽ സിനഡ് എന്നാകും മാറ്റം വരിക.
600ലധികം ബിസിനസ്സുകൾക്കായി നൽകിവരുന്ന റോയൽ വാറന്റുകളിലും വൈകാതെ ചാൾസ് രാജകുമാരന്റെ പേരാക്കി മാറ്റും. തപാൽപെട്ടികളിൽ മാറ്റമുണ്ടാകില്ലെങ്കിലും സ്റ്റാമ്പുകളിലൊക്കെ രാജ്ഞിയ്ക്ക് പകരം രാജാവിന്റെ ചിത്രം ഇടം പിടിക്കും.
രാജ്ഞിക്ക് വിധേയത്വവും കൂറും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ബ്രിട്ടീഷ് എംപിമാർ അധികാരമേൽക്കുന്നത്. രാജാവിന് കീഴിൽ ഇനി അവർക്കെല്ലാം വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.
Comments