ന്യൂഡൽഹി: കർത്തവ്യപഥിൽ സ്ഥിതി ചെയ്യുന്ന പുതുക്കിയ സെൻട്രൽ വിസ്ത അവന്യു മറ്റൊരു ചരിത്ര മുഹൂർത്തത്തിന് കൂടി സാക്ഷിയായി. ആകാശത്ത് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വ്യത്യസ്ത ഭാവങ്ങളിലുള്ള ചിത്രങ്ങൾ ഡിജിറ്റൽ ലൈറ്റുകളുടെ സഹായത്തോടെ തെളിഞ്ഞപ്പോൾ ഇന്ത്യ ഗേറ്റ് സമുച്ചയം അക്ഷരാർത്ഥത്തിൽ കോരിത്തരിക്കുകയായിരുന്നു.
പൂർണ്ണമായും നിശ്ചലമായ അന്തരീക്ഷത്തിൽ 250 ഡ്രോണുകളുടെ സഹായത്തോടെ ആകാശത്ത് മിന്നി മറയുന്ന നേതാജിയുടെ ചിത്രങ്ങൾ കണ്ട് ജനങ്ങൾ ആശ്ചര്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത നേതാജിയുടെ പ്രതിമയുടെ ആഘോഷവുമായി ബന്ധപ്പെട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.
നേതാജിയുടെ ജീവിത യാത്രയും പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു പ്രദർശനം. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം നടത്തിയ ചടങ്ങ് വീക്ഷിക്കാൻ നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയത്. ജനങ്ങൾ മൊബൈൽ ക്യാമറ വഴിയും മറ്റു സംവിധാനങ്ങളിലൂടെയും പകർത്തിയ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
















Comments