ന്യൂഡൽഹി: ഡൽഹി കലാപ കേസിൽ ആറു പേർ കുറ്റക്കാരെന്ന് കോടതി. 2020 ഫെബ്രുവരി 25-ന് ഉസ്മാൻപൂർ പ്രദേശത്ത് നടന്ന കല്ലേറുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് ഡൽഹി കോടതി കല്ലെറിഞ്ഞവർക്കെതിരെ കലാപത്തിനും നരഹത്യയ്‌ക്കും കുറ്റം ചുമത്തിയത്.
മറ്റ് സമുദായത്തിൽപ്പെട്ടവർക്ക് നാശമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ജഡ്ജി നിരീക്ഷിച്ചു. ഇതിന്റെ അനന്തരഫലമായാണ് പരാതിക്കാരനായ ഹരി ഓം ശർമ്മയ്‌ക്ക് കലാപത്തിൽ പരിക്കേറ്റതെന്നും കോടതി സൂചിപ്പിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആറ് പേർക്കെതിരെയാണ് കേസെടുത്തത്. നേരത്തെ ഹരി ഓം ശർമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫിറോസ് ഖാൻ, ഷാക്കിർ അലി, ഇഖ്ബാൽ, സക്കീർ അലി, സിറാജുദ്ദീൻ, അനസ് എന്നിവർക്കെതിരെ ന്യൂ ഉസ്മാൻപൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
Comments