പനാജി: ബിജെപി നേതാവ് സൊനാലി ഫോഗട്ടിന്റെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ഗോവ പോലീസ്. വിവിധ തലങ്ങളിൽ കേസ് അവലോകനം ചെയ്യുന്നുണ്ടെന്നും വസ്തുനിഷ്ഠമായ രീതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ ഗോവ പോലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സൊനാലി ഫോഗട്ടിന്റെ കുടുംബം അറിയിച്ചു. കേസിൽ സിബിഐ അന്വേഷണത്തിനായി ചീഫ് ജസ്റ്റിസ് യുയു ലളിതിന് കത്തയച്ചതായി ഫോഗട്ടിന്റെ അനന്തരവൻ വികാസ് സിംഗ്മാർ പറഞ്ഞു.
ഫോഗട്ടിനെ കൊലപ്പെടുത്തിയത് സഹായിയായ സുധീർ സാങ്വാനാണെന്ന് സമ്മതിച്ചതായി ഗോവ പോലീസിലെ ഉന്നത വൃത്തങ്ങൾ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഫോഗട്ടിനെ ഫോട്ടോഷൂട്ടിന്റെ മറവിൽ ഗോവയിലേക്ക് കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കേസിൽ സുധീറിന് പുറമേ മറ്റൊരു സഹായി സുഖ്വീന്ദർ സിംഗ്, റെസ്റ്റോറന്റ് ഉടമ എഡ്വിൻ നൂൺസ്, മയക്കുമരുന്ന് കടത്തുകാരായ ദത്തപ്രസാദ് ഗാവോങ്കർ, രാംദാസ് മന്ദ്രേക്കർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
















Comments