ജോർജിയ: ജോർജിയയിൽ 1.8 ദശലക്ഷം വർഷം പഴക്കമുള്ള പല്ല് കണ്ടെത്തി. ആദ്യകാല മനുഷ്യന്റെ പല്ല് ആണിതെന്ന് പുരാവസ്തു ഗവേഷകർ വ്യക്തമാക്കി. ജോർജിയയുടെ തലസ്ഥാനമായ ടിബിലിസിക്ക് സമീപമുള്ള ഒറോസ്മാനി ഗ്രാമത്തിൽ നിന്ന് ഒരു ഗവേഷക വിദ്യാർത്ഥിയാണ് ഇത് കണ്ടെത്തിയത്. ഹൊമിനിഡ് വിഭാഗത്തിൽ ആഫ്രിക്കയ്‌ക്ക് പുറത്ത് കണ്ടെത്തുന്ന ഏറ്റവും പഴക്കം ചെന്ന പല്ലാണിത്.
1990കളിലും 2000ത്തിന്റെ തുടക്കത്തിലും ഒറോസ്‌മോനി ഗ്രാമത്തിന് സമീപമുള്ള ഡിമാനിസിയിൽ നിന്ന് 1.8 വർഷം പഴക്കമുള്ള മനുഷ്യ തലയോട്ടികൾ കണ്ടെടുത്തിരുന്നു. കണ്ടെടുത്ത പല്ല് വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. ആദ്യകാല മനുഷ്യന്റെ പല്ലാണ് ഇതെന്ന് സ്ഥിരീകരിച്ചു. പ്രദേശത്ത് ഏറെ നാളായി ഗവേഷകർ പഠനം നടത്തി വരുന്നുണ്ടായിരുന്നു. 2020ൽ കൊറോണ വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഗവേഷണം കഴിഞ്ഞ വർഷമാണ് പുന:രാരംഭിച്ചത്.
മേഖലയിൽ വീണ്ടും തിരച്ചിൽ തുടരാനാണ് ഗവേഷക സംഘത്തിന്റെ തീരുമാനം. പല്ലിനെ വിശദമായ പഠനത്തിന് വിധേയമാക്കിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാകൂ എന്നും ഗവേഷകർ പറയുന്നു.
















Comments