ചെന്നൈ : തമിഴ്‌നാട്ടിൽ സ്‌കൂളിന്റെ മറവിൽ മതപരിവർത്തന റാക്കറ്റുകൾ പ്രവർത്തിക്കുന്നതായി പരാതി. റോയാപ്പേട്ടിലെ സിഎസ്‌ഐ മോഹനൻ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതായാണ് വിവരം. ഹോസ്റ്റൽ വിദ്യാർത്ഥികൾക്കാണ് ഈ ദുരനുഭവമുണ്ടായത്. ഇവരുടെ പരാതിയിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഹോസ്റ്റൽ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചു
ഹോസ്റ്റലിൽ പഠിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെയാണ് അതിക്രമം. ഹോസ്റ്റൽ വാർഡൻ ഇവരെ മതം മാറാൻ നിർബന്ധിക്കുകയായിരുന്നു. അത് അനുസരിക്കാത്തവരെ മൃഗീയമായി ഉപദ്രവിക്കും. പൂട്ടിയിട്ട് മതംമാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പെൺകുട്ടികൾ പരാതിയിൽ പറഞ്ഞു.
വിദ്യാർത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ പരിശോധന നടത്തിയത്. പരിശോധനയ്‌ക്കായി ഉദ്യോഗസ്ഥർ ഹോസ്റ്റലിൽ എത്തിയതോടെ കുട്ടികൾ അലറിക്കരയാൻ ആരംഭിച്ചു. പിന്നീടാണ് ഇത് രജിസ്‌ട്രേഷൻ പോലും ഇല്ലാതെ പ്രവർത്തിക്കുന്ന ഹോസ്റ്റലാണെന്ന് വ്യക്തമായത്. ഹോസ്റ്റൽ മുഴുവൻ വൃത്തിഹീനമായി കിടക്കുകയായിരുന്നു. കട്ടിലുകൾക്കരികിൽ ബൈബിളും ചുമരിൽ യേശു ക്രസ്തുവിന്റെ ചിത്രവും ഉണ്ടായിരുന്നു. പെൺകുട്ടികളെ പൊട്ട് തൊടനോ, കമ്മലിനാടോ, പൂ ചൂടാനോ അനുവദിച്ചിരുന്നില്ല.
പെൺകുട്ടികളെ നിർബന്ധിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമിച്ച ചെയ്ത സ്‌കൂളിനെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറി വി ഇറൈ അൻബുവിനും ഡിജിപിക്കും കമ്മീഷൻ കത്തെഴുതി.
Comments