ചെന്നൈ: ഹിന്ദുമതത്തെ അവഹേളിച്ച് ഡിഎംകെ എംപി എ.രാജ. ഹിന്ദുവായി നിൽക്കുന്നിടത്തോളം കാലം നിങ്ങൾ ശൂദ്രനാണെന്നും വേശ്യയുടെ പുത്രനാണെന്നുമാണ് ഡിഎംകെ എംപിയുടെ പ്രസംഗം. തമിഴ്‌നാട്ടിലെ നാമക്കലിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു എ.രാജ. സനാതന ധർമ്മത്തിന്റെ വേര് പിഴുത് മാറ്റണമെന്നും ഡിഎംകെ നേതാവ് പറയുന്നു. എ.രാജയുടെ ഹിന്ദുവിരുദ്ധ പരാമർശം തുറന്നു കാട്ടിയത് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ ആണ്. സംഭവം വിവാദമായതോടെ എംപിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു.
വർണ്ണ സമ്പ്രദായത്തിലെ ഏറ്റവും താഴ്ന്ന ജാതിയായ ശൂദ്രർ വേശ്യകളുടെ മക്കളാണെന്നും അവർ ഹിന്ദുമതം ആചരിക്കുന്നിടത്തോളം കാലം അവർ അങ്ങനെ തന്നെ തുടരുമെന്നുമാണ് എംപി എ.രാജ പറയുന്നത്. ഹിന്ദുവാണെങ്കിൽ നിങ്ങൾ ശൂദ്രനാണ്. ശൂദ്രനാണെങ്കിൽ നിങ്ങൾ വേശ്യയുടെ പുത്രനാണ്. നിങ്ങൾ ക്രിസ്ത്യാനിയോ മുസ്ലീമോ പേർഷ്യനോ അല്ലെങ്കിൽ നിങ്ങൾ ഒരു ഹിന്ദു ആയിരിക്കണം എന്നാണ് സുപ്രീം കോടതി വരെ പറയുന്നത്. ഇത്തരമൊരു ക്രൂരത മറ്റേതെങ്കിലും രാജ്യത്ത് കണ്ടിട്ടുണ്ടോ എന്നും എ.രാജ ചോദിക്കുന്നു. സുപ്രീംകോടതിയേയും എംപി രൂക്ഷമായ ഭാഷയിലാണ് അവഹേളിക്കുന്നത്.
നിങ്ങളിൽ എത്ര പേർ ഒരു വേശ്യയുടെ മകനാകാൻ ആഗ്രഹിക്കുന്നുവെന്ന് ഉറക്കെ ചോദിക്കാൻ തുടങ്ങിയാൽ മാത്രമാണ് സനാതന ധർമ്മത്തിന്റെ വേരുകൾ നശിപ്പിക്കാൻ സാധിക്കുകയുള്ളു. ഹിന്ദുമതത്തിനെതിരെ ശബ്ദമുയർത്തണമെന്നും എ.രാജ പറഞ്ഞു. തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ ചുറ്റുപാടിൽ ഖേദിക്കുന്നുവെന്നും മറ്റുള്ളവരെ പ്രീണിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഹിന്ദു സമുദായത്തിനെതിരെ എംപി എ.രാജ പോലുള്ളവർ വിദ്വേഷം ചീറ്റുന്നതെന്നും അണ്ണാമലൈ ചൂണ്ടിക്കാണിച്ചു. തമിഴ്‌നാട് തങ്ങളുടേതാണെന്നാണ് ഈ രാഷ്‌ട്രീയ നേതാക്കൾ കരുതുന്നതെന്നും ബിജെപി അദ്ധ്യക്ഷൻ തുറന്നടിച്ചു.
















Comments