മ്യൂണിച്ച്:ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിലെ കരുത്തന്മാർ ഇന്ന് നേർക്കുനേർ. പുലർച്ചെ 12.30ന് നടക്കുന്ന മത്സരത്തിൽ ബയേൺ മ്യൂണിച്ചും ബാഴ്സലോണയും നേർക്കുനേർ പോരാടും. ഇന്റർ മിലാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്വന്തം തട്ടകത്തിൽ ബയേൺ ഇറങ്ങുന്നത്. വിക്ടോറിയ പ്ലസന്നിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്താണ് ബാഴ്സലോണ വരുന്നത്.
സൂപ്പർ താരം ലെവൻഡോവ്സ്കി ബയേൺവിട്ട് ബാഴ്സയിൽ കളിക്കുമ്പോൾ തന്റെ മുൻ ടീമിന്റെ വലയിലേയ്ക്ക് എത്ര ഗോൾ പായിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ബാഴ്സയ്ക്ക് വേണ്ടി കഴിഞ്ഞ മത്സരത്തിൽ മൂന്ന് ഗോളടിച്ചാണ് ലെവൻഡോവ്സ്കിയുടെ വരവ്.
ലെവൻഡോവ്സിയ്ക്കൊപ്പം ഒരേ മനസ്സോടെ കളിച്ച മുൻ താരം തോമസ് മുള്ളറുടെ കരുത്തിലാണ് ബയേൺ മുന്നേറുന്നത്. ഏതു സമയത്തും ഗോളടിക്കുന്ന സാദിയോ മാനേയുടെ നേതൃത്വത്തിലാണ് ജർമ്മൻ കരുത്തർ ഇറങ്ങുന്നത്. ലൂക്കാസ് ഹെർണാണ്ടസ് പ്രതിരോധ നിരയിൽ കരുത്തോടെ നിൽക്കുകയാണ്. ഒപ്പം ബൗനാ സാറും ദായോത് ഉപാമേരക്കാ നോയുമുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ച ലെറോയ് സാനേയും ഡാനിലോ അബ്രോസി യോയും മ്യൂണിച്ചിന്റെ കരുത്താണ്.
ലെവൻഡോവ്സ്കി വന്നതോടെ ബാഴ്സലോണയുടെ മുന്നേറ്റ നിര അതിശക്തമായിരി ക്കുന്നു. മെംഫിസ് ഡീപേ, ഫെറാൻ ടോറസ് എന്നിവരും മുന്നേറ്റനിരയുടെ കരുത്താണ്. മാർക്കോസ് അലോൺസോ, ആന്ദ്രിയാസ് ക്രീസ്റ്റൻസൺ, ഹെക്ടർ ബെല്ലേറിൻ എന്നിവരാണ് പ്രതിരോധം കാക്കുന്നത്. എല്ലാ ഗ്രൂപ്പുകളിലും ഓരോ മത്സരം വീതം മാത്രമാണ് കഴിഞ്ഞി രിക്കുന്നത്. ആകെ എട്ടു ഗ്രൂപ്പിലായി 32 ടീമുകളാണ് വിവിധ ലീഗുകളിൽ നിന്ന് ചാമ്പ്യൻ പട്ടത്തിനായി പോരാടുന്നത്.
Comments