ന്യൂഡൽഹി: ഒരു കാലത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റിന്റെ മുഖമുദ്രയായിരുന്ന ഇതിഹാസ താരങ്ങൾ വീണ്ടും ഏറ്റുമുട്ടുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന് സെപ്റ്റംബർ 17ന് കൊൽക്കത്തയിൽ തുടക്കം. ടൂർണമെന്റിന് മുന്നോടിയായി സെപ്റ്റംബർ 16ന് വീരേന്ദർ സെവാഗ് നയിക്കുന്ന ഇന്ത്യ ലെജൻഡ്സും മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക്ക് കാലിസ് നയിക്കുന്ന വേൾഡ് ജയന്റ്സും തമ്മിൽ പ്രദർശന മത്സരം നടക്കും.
സെപ്റ്റംബർ 17ന് ഗുജറാത്ത് ജയന്റ്സും ഇന്ത്യ ക്യാപ്പിറ്റൽസും തമ്മിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ഉദ്ഘാടന മത്സരം. ഒക്ടോബർ 5നാണ് ഫൈനൽ. കൊൽക്കത്തയ്‌ക്ക് പുറമേ ലഖ്നൗ, ഡൽഹി, കട്ടക്ക്, ജോധ്പൂർ, എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. 4 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
ടീമുകൾ
ഗുജറാത്ത് ജയന്റ്സ്: ഉടമകൾ: അദാനി സ്പോർട്സ്ലൈൻ: ടീം: വീരേന്ദർ സെവാഗ് (ക്യാപ്ടൻ), പാർത്ഥിവ് പട്ടേൽ, ക്രിസ് ഗെയ്ൽ, എൽട്ടൺ ചിഗുംബുര, ക്രിസ് ട്രെമ്ലെറ്റ്, റിച്ചാർഡ് ലെവി, ഗ്രേയം സ്വാൻ, ജോഗീന്ദർ ശർമ്മ, അശോക് ഡിൻഡ, ഡാനിയൽ വെട്ടോറി, കെവിൻ ഒബ്രിയാൻ, സ്റ്റ്യുവർട്ട് ബിന്നി, മിച്ചൽ മക്ലെനാഗൻ, ലെൻഡിൽ സിമ്മൺസ്, മന്വീന്ദർ ബിസ്ല, അജാന്ത മെൻഡിസ്
ഇന്ത്യ ക്യാപ്പിറ്റൽസ്: ഉടമകൾ: ജി എം ആർ സ്പോർട്സ്: ടീം: ഗൗതം ഗംഭീർ (ക്യാപ്ടൻ), രവി ബൊപ്പാര, ഫർവീസ് മഹറൂഫ്, മിച്ചൽ ജോൺസൺ, ജാക്ക് കാലിസ്, പങ്കജ് സിംഗ്, റോസ് ടെയ്ലർ, പ്രോസ്പർ ഉത്സേയ, ജോൺ മൂണി, മഷ്രാഫി മൊർത്താസ, ഹാമിൽട്ടൺ മസാകഡ്സ, രജത് ഭാട്ടിയ, ലിയാം പ്ലങ്കെറ്റ്, അസ്ഗർ അഫ്ഗാൻ, ദിനേശ് രാംദിൻ, പ്രവീൺ താംബെ
മണിപ്പാൽ ടൈഗേഴ്സ്: ഉടമകൾ: മണിപ്പാൽ എജ്യൂക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ്: ടീം: ഹർഭജൻ സിംഗ് (ക്യാപ്ടൻ), ബ്രെറ്റ് ലീ, ആൻഡ്രൂ ഫ്ലിന്റോഫ്, വി ആർ വി സിംഗ്, പർവീന്ദർ അവാന, റിതീന്ദർ സിംഗ് സോധി, രമേഷ് കലുവിതരണ, ദിമിത്രി മസ്കരാനസ്, ലാൻസ് ക്ലൂസ്നർ, റയാൻ സൈഡ്ബോട്ടം, മുഹമ്മദ് കൈഫ്, ഫിൽ മസ്റ്റാർഡ്, കോറി ആൻഡേഴ്സൺ, ഇമ്രാൻ താഹിർ, ഡാരൻ സമ്മി, മുത്തയ്യ മുരളീധരൻ
ഭില്വാര കിംഗ്സ്: ഉടമകൾ: ഭില്വാര ഗ്രൂപ്പ്: ടീം: ഇർഫാൻ പഠാൻ (ക്യാപ്ടൻ), യൂസുഫ് പഠാൻ, സുദീപ് ത്യാഗി, ടിനോ ബെസ്റ്റ്, ഒവൈസ് ഷാ, ടിം ബ്രെസ്നൻ, ഷെയ്ൻ വാട്സൺ, എസ് ശ്രീശാന്ത്, നിക്ക് കോമ്പ്ടൺ, മാറ്റ് പ്രയർ, സമിത് പട്ടേൽ, ഫിഡൽ എഡ്വേർഡ്സ്, വില്ല്യം പോർട്ടർഫീൽഡ്, നമൻ ഓജ, മോണ്ടി പനേസർ
Comments