റായ്ഗഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ മത പുരോഹിതൻ അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ റായ്ഗഡിലാണ് സംഭവം. പുരോഹിതനായ ഹുസൈൻ രാംപൂർവാലയാണ് പതിനൊന്നുകാരിയെ പീഡനത്തിനിരയാക്കിയത്. സംഭവം നടന്ന ജമത്ത്ഖാനയിൽ മതപ്രഭാഷണം നടത്തുന്നയാളാണ് 62-കാരനായ പ്രതി.
മതപ്രഭാഷണത്തിന് ശേഷം ജമത്ത്ഖാനയുടെ ഓഫീസിൽ വെച്ചാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ദുരനുഭവം കുട്ടി മാതാപിതാക്കളോട് പറഞ്ഞു. വിവരത്തെ തുടർന്ന് കർജാത്ത് പോലീസ് സ്‌റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. പോക്‌സോ നിയമ പ്രകാരവും ഐപിസി പ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
മതപ്രഭാഷണ ക്ലാസ്സിൽ പങ്കെടുക്കുന്ന മറ്റു കുട്ടികളെയും ചോദ്യം ചെയ്ത് അതിക്രമത്തിന് ഇര ആയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
















Comments