സമർഖണ്ഡ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്‌ബെകിസ്ഥാനിൽ എത്തി. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ(എസ് സി ഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി ഉസ്‌ബെകിസ്ഥാനിലെത്തിയത്. ഉച്ചകോടിയിൽ ലോകനേതാക്കൾ എസ് സി ഒയുടെ പ്രവർത്തനങ്ങൾ വിലയിരുത്തും. ഭാവിയിൽ സഹകരണം തുടരുന്നതിനായുള്ള ചർച്ചകളും നടത്തും.
Prime Minister Narendra Modi arrives in Samarkand, Uzbekistan.
He will attend the 22nd Meeting of the Council of Heads of State of the Shanghai Cooperation Organization (SCO) here. pic.twitter.com/WxAOrcFX6I
— ANI (@ANI) September 15, 2022
എസ് സി ഒ 2022 ന് ഉസ്‌ബെകിസ്ഥാനാണ് അദ്ധ്യക്ഷത വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് എന്നിവരടക്കം ഷാങ്ങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനിൽ പങ്കെടുക്കും. തുടർന്ന് ചില ഉഭയകക്ഷി യോഗങ്ങളും നടക്കും. സമർഖണ്ഡ് ഉച്ചകോടിക്ക് പിന്നാലെ എസ് സി ഒ യുടെ വാർഷിക അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കും.
കൊറോണ മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ എസ് സി ഒ ഉച്ചകോടിയാണിത്. 2019 ജൂണിൽ ബിഷ്‌കെക്കിലാണ് എസ് സി ഒയുടെ അവസാന ഉച്ചകോടി നടന്നത്.
Comments