ന്യൂഡൽഹി: കാട്ടിലെ വേഗതയുടെ തമ്പുരാക്കാൻന്മാരെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ വ്യാജ പ്രചാണങ്ങളുമായി കോൺഗ്രസ് നേതാക്കൾ. പ്രധാനമന്ത്രിയുടെ ജന്മദിനത്തൽ ചീറ്ററകൾ ഇന്ത്യയിൽ തിരിച്ചെത്തുന്നത് സഹിക്കാനാവാതെ വ്യാജവാർത്തകൾ പടച്ചുവിടുകയാണ് കോൺഗ്രസ് നേതൃത്വം. പല വ്യാജവാർത്തളും സമൂഹാമാദ്ധ്യമങ്ങളിലെ ഫാക്ട് ചെക്കർമാർ ചേർന്ന് ബൂമ്മറാംഗ് പോലെ കോൺഗ്രസ് നേതാക്കൻമാർക്ക് നേരെ തിരിച്ചുവിടുന്നതാണിപ്പോൾ ട്രെൻഡായി മാറിയിരിക്കുന്നത്.
കോൺഗ്രസിന്റെ ശ്രമഫലമായാണ് വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോൾ ചീറ്റപ്പുലികൾ ഇന്ത്യയിലേക്ക് എത്തുന്നതെന്നാണ് പാർട്ടി ട്വീറ്റിൽ അവകാശപ്പെടുന്നത്. 2010ൽ, മന്ത്രിയായിരുന്ന .ജയ്‌റാം രമേശ് പദ്ധതിയുടെ ഭാഗമായി ആഫ്രിക്കൻ പര്യടനം നടത്തുന്നതെന്ന തരത്തിൽ ഒരു ചിത്രം ട്വിറ്ററിൽ പങ്കുവച്ചാണ് കോൺഗ്രസിന്റെ അവകാശവാദം.
എന്നാൽ പൂർണ്ണമായും മോദിസർക്കാരിന്റെ അഭിമാന പദ്ധതിയായ ആക്ഷൻ പ്ലാൻ ഓഫ് ഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യയുടെ ഭാഗമായാണ് ചീറ്റകൾ ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലെത്തുന്നതെന്ന് പകൽ പോലെ സത്യമാണ്. ആഫ്രിക്കയിലെ നമീബയിൽ നിന്നെത്തുന്ന എട്ട് ചീറ്റ പുലികൾ മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പറന്നിറങ്ങുക.
















Comments