ന്യൂഡൽഹി : നീണ്ട 70 വർഷത്തിന് ശേഷം ഇന്ന് ചീറ്റ പുലികൾ ഇന്ത്യയിലെത്തിയിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് കൊണ്ടുവരുന്ന ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് തുറന്നുവിടുന്ന ചരിത്ര നിമിഷത്തിനായുള്ള കാത്തിരിപ്പാണ് തുടരുന്നത്. എന്നാൽ ചീറ്റ പുലികൾ ഏറെ കാണപ്പെട്ടിരുന്ന ഇന്ത്യയിൽ അവ ഇല്ലാതായത് എങ്ങനെയാണ് എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ.

1875-76 കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിക്കാനെത്തിയ വെയിൽസ് രാജാവ് ചീറ്റപ്പുലികളെ വേട്ടയാടിയ ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. അന്നത്തെ ഇഷ്ടവിനോദമായിരുന്ന വേട്ടയാടലിന് ഇരയായത് രാജ്യത്തിന്റെ അഭിമാനമായ ചീറ്റപ്പുലികളായിരുന്നു. 1921-22 വർഷങ്ങളിലും ഇത്തരത്തിൽ ചീറ്റപ്പുലികൾക്ക് വേണ്ടിയുള്ള വേട്ടയാടൽ നടന്നു. 1952 ലാണ് ഇന്ത്യയിൽ ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിക്കുന്നത്.
When #Cheetah are coming back to #India. A look at how the last of the lots were hunted, maimed and domesticated for hunting parties. Video made in 1939. 1/n pic.twitter.com/obUbuZoNv5
— Parveen Kaswan, IFS (@ParveenKaswan) September 16, 2022
ചീറ്റകളെ മാത്രമല്ല മറ്റ് പലമൃഗങ്ങളും അന്ന് രാജാക്കന്മാരുടെയും ബ്രിട്ടീഷുകാരുടെയും വേട്ടയ്‌ക്ക് ഇരയായിട്ടുണ്ട്. ഇരയെ വേട്ടയാടുന്നതിനിടെയാണ് ചീറ്റപ്പുലികളെ പിടികൂടുക. തുടർന്ന് അവയെ കെട്ടിയിട്ട് ഒപ്പം കൊണ്ട് നടക്കും.
Historical record suggests cheetah were in least conflict with humans. Rather they were domesticated and used by hunting parties widely. Even some used to call them ‘hunting leopards’. 2/n pic.twitter.com/YHKpHFFHpY
— Parveen Kaswan, IFS (@ParveenKaswan) September 16, 2022
ഇവയെ വെടിവെച്ച് കൊല്ലാനും അന്നത്തെ രാജാക്കന്മാർക്ക് മടിയുണ്ടായിരുന്നില്ല. വിനോദമായാണ് അവരതിനെ കണ്ടത്. ചീറ്റകളെ പിടികൂടുന്ന വീഡിയോ ദൃശ്യങ്ങളും ഐഎഫ്എസ് ഉദ്യോഗസ്ഥൻ പങ്കുവെച്ചിട്ടുണ്ട്.

1947 ലാണ് രാജ്യത്തുണ്ടായിരുന്ന അവസാനത്തെ മൂന്ന് ചീറ്റപ്പുലികളെ കൊന്നത്. മഹാരാജ രാമാനുജ് പ്രതാപ് സിംഗ് ദിയോ ആണ് ഇവയെ വെടിവെച്ച് കൊന്നത്. തുടർന്ന് 1952 ൽ ഇവ രാജ്യത്ത് നിന്നും ഇല്ലാതായി. പുലികളെ കൊലപ്പെടുത്തിയ ദൃശ്യങ്ങളും ഉദ്യോഗസ്ഥൻ പങ്കുവെച്ചിട്ടുണ്ട്.
Not only cheetah but most of the charismatic animals were hunted in those days by kings and britishers. Until the Wildlife Protection Act 1972 was passed it was very late. Cheetah were already extinct from India. Footage is archive of Wilderness Films India Ltd. 3/3 pic.twitter.com/tlX46F4EXo
— Parveen Kaswan, IFS (@ParveenKaswan) September 16, 2022
















Comments