ന്യൂഡൽഹി : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചീറ്റപ്പുലികൾ രാജ്യത്തെത്തി. നമീബിയയിൽ നിന്നും കൊണ്ടുവന്ന എട്ട് ചീറ്റകളെ മദ്ധ്യപ്രദേശിൽ എത്തിച്ചു. ഗ്വാളിയറിലെ ഇന്ത്യൻ എയർ ഫോഴ്‌സ് സ്‌റ്റേഷനിലാണ് ഇവയെ എത്തിച്ചത്. ഇവയെ കുനോ നാഷണൽ പാർക്കിലേക്ക് തുറന്നുവിടുന്ന ചരിത്രനിമിഷത്തിനായി കാത്തിരിക്കുകയാണ് രാജ്യം.
A special chartered cargo flight, carrying 8 cheetahs from Namibia, landed in Gwalior, Madhya Pradesh
(Source: Civil Aviation Minister Jyotiraditya M Scindia's Twitter handle) pic.twitter.com/Fkmwqukuj3
— ANI (@ANI) September 17, 2022
ഇന്നു രാവിലെ 10.45-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നുവിടും. അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളുമാണ് നമീബിയയിൽ നിന്ന് വിമാനമേറി എത്തിയത്. 2 മുതൽ 5 വയസ് വരെയും ആൺ ചീറ്റകൾക്ക് നാലര മുതൽ അഞ്ചര വയസ് വരെയുമാണ് പ്രായം. ആൺ ചീറ്റകളിൽ രണ്ടെണ്ണം സഹോദരൻമാരാണ്.
#WATCH | The special chartered cargo flight, bringing 8 cheetahs from Namibia, lands at the Indian Air Force Station in Gwalior, Madhya Pradesh.
Prime Minister Narendra Modi will release the cheetahs into Kuno National park in MP today, on his birthday. pic.twitter.com/J5Yxz9Pda9
— ANI (@ANI) September 17, 2022
പ്രാഥമിക നടപടിക്രമങ്ങൾക്ക് ശേഷം രണ്ട് ഹെലികോപ്റ്ററുകളിലായി ഇവയെ ഷിയോപൂർ ജില്ലയിലെ പാൽപൂർ ഗ്രാമത്തിലേക്ക് കൊണ്ടുപോകും. പാൽപൂരിൽ നിന്ന് റോഡ് മാർഗമാണ് കുനോ ദേശീയ പാർക്കിലെത്തിക്കുക.
നമീബിയൻ തലസ്ഥാനമായ വിൻഹോക്കിൽ നിന്ന് ചീറ്റകളെ ചാർട്ടേഡ് ബോയിംഗ് 747 ലാണ് രാജ്യത്തെത്തിച്ചത്. 11 മണിക്കൂർ പറക്കലാണ് ഉണ്ടായത്. ഇത് ചരിത്രപരമായ സംഭവമാണെന്നും ആഗോളതലത്തിൽ ഇത് മാറ്റമുണ്ടാക്കുമെന്നും നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രശാന്ത് അഗർവാൾ പറഞ്ഞു.
Comments