ഭോപ്പാൽ: ചരിത്രത്തിന്റെ ഭാഗമായി ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുകയാണ് ചീറ്റ പുലികൾ. കുനോ നാഷണൽ പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചീറ്റകളെ തുറന്നുവിട്ടതോടെ അസുലഭനിമിഷത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്.നമീബിയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്ന ചീറ്റപ്പുലികളെ കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകുന്ന ദൗത്യം ഏൽപ്പിച്ചിരിക്കുന്നതും ഏറെ പ്രത്യേകയുള്ള ഒരു മനുഷ്യനെയാണ്.
91 കൊലപാതക കേസുകളും നിരവധി തട്ടിക്കൊണ്ടു കേസുകളും പേരിലുള്ള കുപ്രസിദ്ധ കൊള്ളസംഘത്തിന്റെ തലവനാണ് ചീറ്റ പുലികളെക്കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകുക.13 പശുക്കടത്തുകാരെ കൊലപ്പെടുത്തിയ കൊള്ളക്കാരനായ രമേഷ് സിംഗ് സികർവാറാണ് ആ ആൾ.
മദ്ധ്യപ്രദേശ് സർക്കാരിലെ വനംവകുപ്പ് ആണ്’ചീറ്റ മിത്ര’ ആയി രമേഷ് സിംഗ് സികർവാറിനെ നിയോഗിച്ചിരിക്കുന്നതെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വിവിധ കേസുകളിലായി എട്ട് വർഷം ജയിൽ ശിക്ഷയനുഭവിച്ച രമേഷ് സിംഗ് സികർവാർ 13 പശുസംരക്ഷകരെ കൊന്നൊടുക്കിയ കേസിലെ പ്രതിയാണ്. 72കാരനായ ഇയാളുടെ കൊള്ളസംഘത്തിന്റെ പേരിൽ 91 കൊലപാതക കേസുകളും നിരവധി തട്ടിക്കൊണ്ടുപോകൽ കേസുകളുമുണ്ട്.
1984ലാണ് രമേഷ് സിംഗ് കീഴടങ്ങുന്നത്.തുടർന്ന് ഗാന്ധിയനും ആക്ടിവിസ്റ്റുമായ രാജഗോപാൽ പി വി യുടെ ഇടപെടലോടെ രമേഷ് സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുകയായിരുന്നു.
















Comments