പലഹാരമില്ലാതെ ദീർഘദൂര യാത്ര പറ്റില്ലെന്നാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ യാത്ര ഉല്ലാസകരമായി പൂർത്തിയാക്കാം

Published by
Janam Web Desk

പലഹാരങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല അല്ലേ? മധുരമുള്ളതായാലും എരിവുള്ളതായാലും പലഹാരങ്ങൾ ആസ്വദിച്ച് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. യാത്ര പോകുമ്പോഴെല്ലാം പലഹാരങ്ങളിൽ പുതു രുചി പരീക്ഷിക്കാനും എല്ലാവർക്കും ഇഷ്ടമാണ്.

എന്നാൽ പുറത്ത് നിന്നും പലഹാരങ്ങൾ കഴിക്കുന്നത് പലപ്പോഴും ശരീരത്തിനെ ദോഷകരമായി ബാധിച്ചേക്കാം. പല അസുഖങ്ങളും വന്നു പെടാം. ദീർഘദൂര യാത്രയ്‌ക്ക് പുറപ്പെടുമ്പോൾ പലഹാരങ്ങൾ വീട്ടിൽ നിന്ന് ഉണ്ടാക്കി സൂക്ഷിച്ച് വെച്ച് കഴിക്കുന്നത് യാത്രകളും ഉല്ലാസകരമാക്കും ആരോഗ്യവും കാത്ത് സൂക്ഷിയ്‌ക്കും.

മിക്‌സചർ, മസാല കപ്പലണ്ടി,അവലോസ് പൊടി,അച്ചപ്പം,കുഴലപ്പം,അരിമുറുക്ക്, എന്നിവയാണ് ഏറെ നാൾ കേടു കൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ചില പലഹാരങ്ങൾ. പലഹാരങ്ങൾ പുറത്ത് നിന്ന് കഴിക്കുമ്പോൾ എണ്ണ അധികമുള്ളത് കഴിക്കാതിരിക്കുക, തേങ്ങ,പഞ്ചസാര എന്നിവ ചേർത്ത പലഹാരങ്ങൾ കുറയ്‌ക്കുക, ഇവയെല്ലാം പെട്ടെന്ന് കേടാവുന്നതും ശരീരത്തെ ദോഷകരമായി ബാധിച്ചേക്കുന്നതുമായതിനാലാണ് ഒഴിവാക്കാൻ നിർദ്ദേശിക്കുന്നത്.

പലഹാരമില്ലാതെ യാത്രയെന്നാണെങ്കിൽ അത്രയും റിവ്യും വൃത്തിയുള്ള സ്ഥലത്ത് ഉണ്ടാക്കിയതുമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഭക്ഷണത്തിന്റെ പണം ലാഭമാക്കാൻ മാത്രമായി പലഹാരങ്ങൾ കഴിച്ച് വിശപ്പടക്കുന്നതും മാറ്റിനിർത്തിയാൽ ഉല്ലാസകരമായ യാത്ര തടസമില്ലാതെ തുടരാം.

Share
Leave a Comment