ലക്‌നൗ : ഉത്തർപ്രദേശിൽ മതപരിവർത്തന നിരോധന നിയമപ്രകാരം കുറ്റവാളിക്ക് ശിക്ഷ വിധിച്ച് കോടതി. 26 കാരനായ യുവാവിന് കോടതി അഞ്ച് വർഷം കഠിന തടവ് വിധിച്ചു. 2021 ഡിസംബറിൽ പാസാക്കിയ മതപരിവർത്തന നിരോധന നിയമത്തിന് കീഴിൽ നടപ്പിലാക്കുന്ന ആദ്യത്തെ ശിക്ഷയാണിത്. അംറോഹ കോടതിയാണ് ശിക്ഷ വിധിച്ചത്.
അഫ്‌സൽ എന്ന യുവാവിന് അഞ്ച് വർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 16 കാരിയായ പെൺകുട്ടിയെ തട്ടക്കൊണ്ട് പോയി നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
പ്ലാന്റ് നഴ്‌സറി നടത്തുന്ന കുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. ജോലിക്കെന്ന്് പറഞ്ഞ് വീട്ടിൽ നിന്ന് പോയ പെൺകുട്ടി തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതി. തുടർന്ന് പെൺകുട്ടിയെ രണ്ട് യുവാക്കൾക്കൊപ്പം കണ്ടതായി നാട്ടുകാരും പറഞ്ഞു.
അച്ഛന്റെ നഴ്‌സറിയിൽ ചെടി വാങ്ങാൻ വന്ന അഫ്‌സൽ എന്ന യുവാവുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നുവെന്നും പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുട്ടിയെ മതംമാറ്റാൻ ശ്രമിച്ചതായി കണ്ടെത്തിയത്. 2021, അപ്രിൽ 4 നാണ് ഹസൻപൂർ പോലീസ് പ്രതിയെ പിടികൂടിയത്. മതപരിവർത്തന നിരോധനനിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
















Comments