തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പറിൽ ഒന്നാം സമ്മാനം സ്വന്തമാക്കിയ ഭാഗ്യവാനെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം ശ്രീ വരാഹം സ്വദേശി അനൂപിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടി.ജെ 75065 എന്ന ടിക്കറ്റിനാണ് അനൂപിന് 25 കോടി ലഭിച്ചത്.
ഇന്നലെ വൈകീട്ടാണ് അനൂപ് പഴവങ്ങാടിയിലെ ശ്രീ ഭഗവതി ലക്കി സെന്ററിൽ നിന്നും ടിക്കറ്റ് എടുത്തത്. ഇവിടെ നിന്നും സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ഏജന്റ് സുജയുടെ ഭർതൃസഹോദരനാണ് അനൂപ്. ടിക്കറ്റ് ലഭിച്ചത് അനൂപിനാണെന്ന വിവരം സ്ഥിരീകരിച്ചത്. സുജയാണ്. അഞ്ച് മണിയോടെ ഇവർ ഏജൻസിയിൽ എത്തുമെന്നാണ് വിവരം.
വൈകീട്ടാണ് കടയിലേക്ക് അനൂപ് എടുത്ത ടിക്കറ്റ് ഉൾപ്പെടെ ജീവനക്കാർ എത്തിച്ചത്. അവസാനദിനമായതിൽ ടിക്കറ്റ് എടുക്കാൻ വലിയ തിരക്കായിരുന്നു കടയിൽ അനുഭവപ്പെട്ടത്. ഇതേ തുടർന്ന് ടിക്കറ്റ് കഴിഞ്ഞിരുന്നു. ഇതിന് ശേഷം ലോട്ടറി ഓഫീസിൽ നിന്നുമാണ് അനൂപിന് ഒന്നാം സമ്മാനം നേടിക്കൊടുത്ത ടിക്കറ്റ് ഉൾപ്പെടെ കൊണ്ടുവന്നത്.
രണ്ടാം സമ്മാനമായ 5 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. മീനാക്ഷി ലോട്ടറി ഏജൻസി പാലായിൽ വിറ്റ ടി.ജി 270912 ടിക്കറ്റിനാണ് രണ്ടാം സമ്മാനം . പാലായിൽ നടന്ന് ലോട്ടറി വില്പന നടത്തുന്ന പാപ്പച്ചൻ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നാണ് വിവരം.
















Comments