ബെൽഗ്രേഡ്: ലോക റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ബജ്രംഗ് പൂനിയക്ക് വെങ്കലം. 65 കിലോഗ്രാം വിഭാഗത്തിലാണ് പൂനിയയുടെ മെഡൽ നേട്ടം. പ്യൂർട്ടോ റിക്കോയുടെ സെബാസ്റ്റ്യൻ സി റിവേരയെ 11-9 എന്ന സ്കോറിൽ പരാജയപ്പെടുത്തിയാണ് പൂനിയയുടെ മെഡൽ നേട്ടം.
മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ 0-6 എന്ന നിലയിൽ പിന്നിൽ നിന്ന ശേഷമായിരുന്നു പൂനിയയുടെ ശക്തമായ തിരിച്ചു വരവ്. അർമേനിയയുടെ വാസ്ഗെൻ തെവന്യാനെ 7-6 എന്ന സ്കോറിൽ പരാജയപ്പെടുത്തിയാണ് പൂനിയ വെങ്കലപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ലോക റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇത് പൂനിയയുടെ നാലാം മെഡലാണ്. 2013ൽ വെങ്കലം നേടിയ പൂനിയ 2018 വെള്ളി നേടി. 2019ലും വെങ്കലം നേടിയിരുന്നു. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ പൂനിയ സ്വർണ്ണം നേടിയിരുന്നു.
2022 ലോക റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇത് ഇന്ത്യയുടെ രണ്ടാം മെഡലാണ്. കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേത്രി വിനേഷ് ഫോഗട്ട് ഇന്ത്യക്കായി 53 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയിരുന്നു.
Comments