ന്യൂഡൽഹി: ഇറാനിൽ ഹിജാബ് നിയമങ്ങൾ അനുസരിക്കാത്തതിന്റെ പേരിൽ യുവതിയെ മതമൗലികവാദികൾ അടിച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധം ഉയർത്തുന്ന സ്ത്രീകളെ അഭിനന്ദിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിൻ. യുവതിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഹിജാബ് കത്തിക്കുകയും മുടിമുറിക്കുകയും ചെയ്ത സ്ത്രീകളെ തസ്ലീമ നസ്രിൻ അഭിനന്ദിച്ചു.
ഹിജാബ് യഥാർത്ഥത്തിൽ ഒരു തിരഞ്ഞെടുപ്പല്ലെന്നും ഇറാനിയൻ വനിതകളുടെ പ്രതിഷേധത്തിലൂടെ ലോകമെമ്പാടുമുള്ള സ്ത്രീകൾ ഹിജാബിൽ നിന്ന് പുറത്ത് വരാൻ ധൈര്യം നേടും തസ്ലീമ കൂട്ടിച്ചേർത്തു.അടിച്ചമർത്തലിന്റെയും അപമാനിക്കലിന്റെയും പ്രതീകമാണ് ഹിജാബെന്ന് അവർ ചൂണ്ടിക്കാട്ടി.ഞാൻ വളരെ സന്തോഷവതിയാണ്, പ്രതിഷേധ സൂചകമായി അവർ ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്നത് മനോഹരമായ ദൃശ്യമാണ്. ലോകത്തിന്, എല്ലാ മുസ്ലീം സ്ത്രീകൾക്കും ഇത് വളരെ പ്രധാനമാണ്, കാരണം ഹിജാബ് സ്ത്രീകളെ അടിച്ചമർത്തൽ, അടിച്ചമർത്തൽ, അപമാനിക്കൽ, എന്നിവയുടെ പ്രതീകമാണെന്ന് ഞങ്ങൾക്കറിയാമെന്നായിരുന്നു തസ്ലീമയുടെ പ്രസ്താവന.
ലോകമെമ്പാടുമുള്ള സ്ത്രീകളും ഹിജാബ് കത്തിച്ച് ഹിജാബ് സമ്പ്രദായത്തിനെതിരെ പ്രതിഷേധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഹിജാബ് ധരിക്കാൻ ആഗ്രഹമുള്ള സ്ത്രീകൾക്ക് അതിനുള്ള അവകാശവും ധരിക്കാൻ ഇഷ്ടമില്ലാത്ത ആളുകൾക്ക് അതിനുള്ള അവകാശവും ഉണ്ടായിരിക്കണം. മിക്കസന്ദർഭങ്ങളിലും ഹിജാബ് ഒരു തിരഞ്ഞെടുപ്പല്ല.കുടുംബത്തിന്റെയും സമുദായത്തിന്റെയും സമ്മർദ്ദം.ഭയം എന്നിവയാണ് ഹിജാബ് പതിവാക്കുന്ന മാനസികാവസ്ഥ രൂപപ്പെടുത്തുന്നതെന്ന് തസ്ലീമ പറഞ്ഞു.
ഹിജാബ് ധരിക്കാനായി ബ്രെയിൻവാഷ് ചെയ്യുകയാണെന്നും ഹിജാബ് ധരിച്ചില്ലെങ്കിൽ തങ്ങളെ മർദിക്കുമെന്നും ഉപദ്രവിക്കുമെന്നും ചില സ്ത്രീകൾ ഭയപ്പെടുന്നുവെന്നും അതിനാലാണ് അവരതിന് നിർബന്ധിതരാവുന്നതെന്നും തസ്ലീമ കുറ്റപ്പെടുത്തി.ലക്ഷക്കണക്കിന് സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഇഷ്ടപ്പെടുന്നില്ല.ധൈര്യശാലികളായ ഇറാനിയൻ വനിതകളെ അഭിവാദ്യം ചെയ്യുന്നുവെന്നും പ്രതിഷേധത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും തസ്ലീമ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് 22 വയസുകാരിയായ അഹ്‌സ അമിനിയെ മതമൗലികവാദികൾ കൊലപ്പെടുത്തത്. തല ശരിയായി മറച്ചില്ലെന്ന പേരിൽ സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ടെഹ്‌റാനിലെ റീ എഡ്യുക്കേഷൻ ക്ലാസ് എന്ന തടങ്കൽ കേന്ദ്രത്തിലെത്തിച്ച് ക്രൂര മർദ്ദനത്തിന് ഇരയാക്കുകയുമായിരുന്നു.യുവതിയുടെ സഹോദരനെയും സംഘം ക്രൂരമായി ആക്രമിച്ചിരുന്നു.
















Comments