ലണ്ടൻ : എലിബസത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ ഹാരി രാജകുമാരൻ അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. 20,000 ത്തിൽ അധികം പേർ പങ്കെടുത്ത ചടങ്ങ് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വെച്ചാണ് നടന്നത്. എന്നാൽ ചടങ്ങിൽ ഹാരി രാജകുമാരൻ നിസ്സംഗ മനോഭാവം സ്വീകരിച്ചു എന്നാണ് ആരോപണം. ഹാരി ദേശീയ ഗാനം പാടിയില്ല എന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
രാജകുടുംബാംഗങ്ങൾ ചേർന്ന് ”ഗോഡ് സേവ് ദ കിംഗ്” എന്ന് ഒന്നിച്ച് ആലപിക്കുന്ന രംഗമാണിത്. എന്നാൽ ഹാരി രാജകുമാരൻ ഇതൊന്നും കൂസാതെ നിൽക്കുന്നത് കാണാനാകും. ചുണ്ട് പോലും അനക്കാതെ ചുറ്റിനും നോക്കിയാണ് ഹാരിയുടെ നിൽപ്പ്. ഇത്തരത്തിൽ അപമര്യാദയായി പെരുമാറുന്ന ഹാരിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്.
Prince Harry not singing the national anthem 👀 #queensfuneral pic.twitter.com/laNk5JMZ6R
— Kieran (@kierknobody) September 19, 2022
എന്നാൽ ചിലർ ഹാരിയെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. ഹാരി പാടുന്നത് കാണാൻ സാധിക്കുമെന്നും ഇത്രയും വിമർശിക്കേണ്ട ആവശ്യമില്ലെന്നുമാണ് ചിലരുടെ ന്യായീകരണം. എഡ്വേർഡും ഇത് പാടിയില്ല എന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.
Comments