തിരുവനന്തപുരം: കാട്ടാക്കടയിൽ കെ എസ് ആർ ടി സി സ്റ്റാന്റിൽ വെച്ച് അച്ഛനെയും മകളെയും ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ ഇടപെടാനൊരുങ്ങി കോടതി. മകളുടെ കൺസഷൻ എടുക്കാനെത്തിയ പിതാവ് പ്രേമനനെ യാതൊരു കാരണവും കൂടാതെ ജീവനക്കാർ മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മകൾ രേഷ്മയേയും ഇവർ മർദിച്ചു.
സംഭവത്തിൽ പോലീസ് ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകൾ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്. പിതാവ് പ്രേമനന്റെ മാത്രം മൊഴിയാണ് പോലീസ് ഈ വിഷയത്തിൽ രേഖപ്പെടുത്തിയിരുന്നത്. രേഷ്മയുടെ മൊഴി രേഖപ്പെടുത്താത്ത പോലീസിനെതിരെ പ്രതിഷേധം കനക്കുകയാണ്. സിപിഎമ്മിന്റെ യൂണിയൻ നേതാക്കളായ പ്രതികളെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് പോലീസ്.
രേഷ്മയെ മർദിച്ചതുമായി ബന്ധപ്പെട്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കാതെ പോലീസ് യൂണിയൻ നേതാക്കളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനെതിരെ ഹൈക്കോടതി രംഗത്ത് വന്നു. സംഭവത്തിൽ എത്രയും വേഗം കേസെടുക്കണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നുമാണ് കോടതി ഉത്തരവ്.
















Comments